പ്രിയങ്കയും നിക്കും ഉടന്‍ വേര്‍പിരിയും ! ഞെട്ടിക്കുന്ന പ്രവചനവുമായി കെആര്‍കെ…

ബോളിവുഡ് സൂപ്പര്‍ നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക് ജോനാസും അധികം വൈകാതെ വേര്‍പിരിയുമെന്ന പ്രവചനവുമായി നടനും നിര്‍മാതാവുമായ കമാല്‍ റാഷിദ് ഖാന്‍.

10 വര്‍ഷത്തിനകം നിക് പ്രിയങ്കയെ ഉപേക്ഷിക്കുമെന്നാണ് കെആര്‍കെയുടെ വാദം. ഇതേത്തുടര്‍ന്ന് ട്വിറ്ററില്‍ വലിയ വാക്‌പോരാണുണ്ടായത്.

കെആര്‍കെ സ്വന്തം കാര്യം നോക്കിയാല്‍ മതിയെന്നും മറ്റുള്ളവരുടെ സ്വകാര്യതയില്‍ ഇടപെടേണ്ടെന്നും പ്രിയങ്കയുടെ ആരാധകര്‍ പറയുന്നു.

2018 ഡിസംബര്‍ 1നാണ് പ്രിയങ്കയും നിക്കും വിവാഹിതരായത്. വിവാഹസമയത്തു തന്നെ പലരും പലവിധത്തിലുള്ള അക്ഷേപങ്ങളും ഉന്നയിച്ചിരുന്നുവെങ്കിലും അതിനെയെല്ലാം തരണം ചെയ്ത് പ്രിയങ്കയും നിക്കും വിവാഹിതരാവുകയായിരുന്നു.

പ്രിയങ്കയുടെ പ്രായക്കൂടുതല്‍, രണ്ട് വ്യത്യസ്ത സംസ്‌കാരങ്ങള്‍ തമ്മിലുള്ള അന്തരം,താരങ്ങളെല്ലാം വിവാഹമോചിതരാകും എന്ന പൊതുധാരണ, തുടങ്ങിയ വിഷയങ്ങളായിരുന്നു പരിഹാസങ്ങള്‍ക്ക് അടിസ്ഥാനം.

ഇപ്പോള്‍ മൂന്നാം വര്‍ഷത്തിലും സന്തോഷമായി കഴിയുകയാണ് താരദമ്പതികള്‍. ബോളിവുഡ് താരങ്ങളെ കുറിച്ചുള്ള അഭിപ്രായ പ്രകടനങ്ങളുടെ പേരില്‍ ഇതാദ്യമായല്ല കെആര്‍കെ വിവാദത്തില്‍പ്പെടുന്നത്.

എന്നാല്‍ കമാല്‍ റാഷിദ് ഖാന്റെ ട്വീറ്റിനോട് നിക്കും പ്രിയങ്കയും ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related posts

Leave a Comment