ജി ​ഫോം പു​തു​ക്കി; സ്വ​കാ​ര്യ ബ​സു​ക​ൾ  വീ​ണ്ടും ന​ഷ്ട​സ​ർ​വീ​സി​ന്; ഇനിയും  ഓ​​ടാ​​തെ കി​​ട​​ന്നാ​​ൽ ബ​​സു​​ക​​ൾ തു​​രു​​മ്പെടുത്തു നശിക്കും


കോ​​ട്ട​​യം: കോ​​വി​​ഡ് മാ​​ന്ദ്യം മാ​​റാ​​ത്ത സാ​​ന്പ​​ത്തി​​ക പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ സ്വ​​കാ​​ര്യ ബ​​സു​​ക​​ൾ ന​​ഷ്ടം സ​​ഹി​​ച്ച് സ​​ർ​​വീ​​സ് ന​​ട​​ത്താ​​ൻ റോ​​ഡി​​ലി​​റ​​ങ്ങു​​ന്നു.

ജി ​​ഫോം ന​​ൽ​​കി ക​​ഴി​​ഞ്ഞ മാ​​സ​​ങ്ങ​​ളി​​ൽ സ​​ർ​​വീ​​സ് നി​​റു​​ത്തി വ​​ച്ച ബ​​സു​​ക​​ൾ റോ​​ഡ് നി​​കു​​തി അ​​ട​​ച്ച് അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ൾ തീ​​ർ​​ത്തു​​വേ​​ണം പു​​തു​​വ​​ർ​​ഷ​​ത്തി​​ൽ നി​​ര​​ത്തി​​ലി​​റ​​ങ്ങാ​​ൻ.

റോ​​ഡ് ടാ​​ക്സി​​ന് ഇ​​ള​​വു ല​​ഭി​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ലും മാ​​ർ​​ച്ച് വ​​രെ 15,000 രൂ​​പ അ​​ട​​യ്ക്കേ​​ണ്ടി​​വ​​രും. ഇ​​തി​​നി​​ടെ ഒ​​രു വ​​ർ​​ഷം 75,000 രൂ​​പ ഇ​​ൻ​​ഷ്വ​​റ​​ൻ​​സും കെ​​ട്ട​​ണം. ജി​​ല്ല​​യി​​ലെ ആ​​യി​​രം സ്വ​​കാ​​ര്യ ബ​​സു​​ക​​ളി​​ൽ പ​​കു​​തി​​യോ​​ളം ബ​​സു​​ക​​ളും കോ​​വി​​ഡ് മാ​​ന്ദ്യ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ഓ​​ട്ടം നി​​റു​​ത്തി​​യി​​രു​​ന്നു.

ബാ​​റ്റ​​റി, ബ്രേ​​ക്ക്, ഓ​​യി​​ൽ, ട​​യ​​ർ ഉ​​ൾ​​പ്പെ​​ടെ സ​​ർ​​വീ​​സിം​​ഗ് ന​​ട​​ത്തി ഫി​​റ്റ്ന​​സോ​​ടെ വേ​​ണം സ​​ർ​​വീ​​സ് തു​​ട​​ങ്ങാ​​ൻ. ഇ​​നി ബ​​സു​​ക​​ൾ ഓ​​ടാ​​തെ കി​​ട​​ന്നാ​​ൽ ബ​​സു​​ക​​ൾ തു​​രു​​ന്പെ​​ടു​​ത്ത് ന​​ശി​​ക്കു​​ന്ന നി​​ല​​യി​​ലെ​​ത്തും.

അ​​തി​​നി​​ടെ എ​​ല്ലാ ഫാ​​സ്റ്റ്, ലി​​മി​​റ്റ​​ഡ് സ്റ്റോ​​പ്പ് പെ​​ർ​​മി​​റ്റു​​ക​​ൾ റ​​ദ്ദു​​ചെ​​യ്ത് എ​​ല്ലാ സ്വ​​കാ​​ര്യ ബ​​സു​​ക​​ളും ഓ​​ർ​​ഡി​​ന​​റി​​യാ​​യി മാ​​റ്റി​​യ​​തോ​​ടെ വ​​രു​​മാ​​ന​​ത്തി​​ൽ കു​​റ​​വു​​ണ്ടാ​​കും.

ഇ​​ന്ധ​​ന​​ച്ചെ​​ല​​വി​​നും ജീ​​വ​​ന​​ക്കാ​​രു​​ടെ വേ​​ത​​ന​​ത്തി​​നു​​മു​​ള്ള വ​​രു​​മാ​​നം ല​​ഭി​​ക്കാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഭീ​​മ​​മാ​​യ തു​​ക സ്വ​​ന്ത​​മാ​​യി മു​​ട​​ക്കി വേ​​ണം അ​​ട​​വു​​ക​​ളും അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ളും തീ​​ർ​​ത്ത് ബ​​സു​​ക​​ൾ റോ​​ഡി​​ലി​​റ​​ക്കാ​​ൻ.

Related posts

Leave a Comment