അർജുന്‍റെ സങ്കടം കെഎസ്ഇബി കേട്ടു..! തന്‍റെ വിദ്യാർഥിയുടെ വീട്ടിൽ കറന്‍റ് ഇല്ലെന്ന വിവരം ടീച്ചർ കെഎസ്ഇബിയെ അറിയിച്ചു; ഞൊടിയിടയിൽ വൈദ്യുതി എത്തി

kseb-bhimanadiഭീ​മ​ന​ടി: കെഎ​സ്ഇ​ബി ഭീ​മ​ന​ടി സെ​ക്‌ഷ​ന്‍റെ പ്ര​വ​ർ​ത്ത​നം സം​സ്ഥാ​ന​ത്തു ത​ന്നെ മാ​തൃ​ക​യാ​കു​ന്നു. കേ​ര​ള സ​ർ​ക്കാ​രും വൈ​ദ്യു​തി ബോ​ർ​ഡും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന സ​ന്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണ പ​രി​പാ​ടി​യി​ൽ ഇ​തി​നോ​ട​കം 500 ക​ണ​ക്‌ഷ​നു​ക​ൾ ന​ല്കി സം​സ്ഥാ​ന​ത്തു ത​ന്നെ മു​ൻ​പ​ന്തി​യി​ലെ​ത്തി​ക്ക​ഴി​ഞ്ഞു. മ​ല​യോ​ര പ്ര​ദേ​ശ​മാ​യ ഭീ​മ​ന​ടി സെ​ക്‌ഷ​നു കീ​ഴി​ൽ 16.500 ഉ​പ​ഭോ​ക്താ​ക്ക​ളു​ണ്ട്.

കു​ന്നു​ക​ളും കാ​ടു​ക​ളും നി​റ​ഞ്ഞ പ്ര​ദേ​ശ​ത്ത് പ​ല സ്ഥ​ല​ങ്ങ​ളി​ലും എ​ത്തി​പ്പെ​ടാ​ൻ ഏ​റെ പ്ര​യാ​സ​മാ​ണ്.കു​റ​ഞ്ഞ ആ​ളു​ക​ളെ വ​ച്ച് ഇ​ത്ര​യും വേ​ഗം വ​ലി​യൊ​രു നേ​ട്ടം കൈ​വ​രി​ക്കാ​ൻ ക​ഴി​ഞ്ഞ​തു ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യി​ലൂ​ടെ​യാ​ണെ​ന്നു അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നിയ​ർ ടി.​വേ​ണു പ​റ​ഞ്ഞു. ജീ​വ​ന​ക്കാ​ർ ത​ന്നെ നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്കു സൗ​ജ​ന്യ​മാ​യി വ​യ​റിം​ഗ് ന​ട​ത്തി വൈ​ദ്യു​തി എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ചി​റ​ങ്ക​ട​വ് കോ​ള​നി​യി​ലെ വി​ദ്യാ​ർ​ഥി​യാ​യ അ​ർ​ജു​ൻ സു​രേ​ഷി​ന്‍റെ വീ​ട്ടിൽ ഇ​ല​ക്ട്രി​സി​റ്റി വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ സൗ​ജ​ന്യ​മാ​യാ​ണ് വ​യ​റിം​ഗ് ന​ട​ത്തി വൈ​ദ്യു​തി എ​ത്തി​ച്ച​ത്. കു​ന്നും​കൈ എ​യു​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി അ​ർ​ജു​ന് വീ​ട്ടി​ൽ വൈ​ദ്യു​തി​യി​ല്ലെ​ന്ന വി​വ​രം മു​ഖ്യാ​ധ്യാ​പി​ക ലി​സ​മ്മ ജോ​സ​ഫ് അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

കോ​ള​നി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നിയ​ർ ടി.​വേ​ണു സ്വി​ച്ച് ഓ​ണ്‍ ക​ർ​മം നി​ർ​വ​ഹി​ച്ചു. ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി.​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ജീ​വ​ൻ, മു​ഖ്യാ​ധ്യാ​പി​ക ലി​സ​മ്മ ജോ​സ​ഫ്, പി.​കു​ഞ്ഞി​രാ​മ​ൻ, സി.​എ​ച്ച്. ത​ന്പാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts