അധികൃതരേ… നിങ്ങളിതു കാണുന്നില്ലേ? മണിയംകുന്ന് റോഡിൽ മരണക്കെണിവിരിച്ച് കെഎസ്ഇബി

മ​ണി​യം​കു​ന്ന്: മ​ണി​യം​കു​ന്ന് പി​ഡ​ബ്ല്യു​ഡി റോ​ഡി​ല്‍ ആ​ലാ​നി​ക്ക​ല്‍ ഭാ​ഗ​ത്ത് വൈ​ദ്യു​തി​വ​കു​പ്പി​ന്‍റെ മ​ര​ണ​ക്കെ​ണി​യെ​ന്ന് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

വീ​തി​ക്കു​റ​വ് കാ​ര​ണം നി​ര​വ​ധി അ​പ​ക​ട​ങ്ങ​ള്‍ സം​ഭ​വി​ച്ചി​ട്ടു​ള്ള ആ​ലാ​നി​ക്ക​ല്‍ ഭാ​ഗ​ത്തെ ക​ലു​ങ്കി​നു സ​മീ​പം റോ​ഡി​നോ​ടു ചേ​ര്‍​ന്ന് വൈ​ദ്യു​ത പോ​സ്റ്റ് സ്ഥാ​പി​ച്ചാ​ണ് മ​ര​ണ​ക്കെ​ണി​യെ​ാരു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ര്‍ അ​ധി​കൃ​ത​ര്‍​ക്ക് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

അ​പ​ക​ടം ഒ​ഴി​വാ​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​മ​ന്ത്രി, വൈ​ദ്യു​തി​വ​കു​പ്പു​മ​ന്ത്രി, ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍​ക്കു ന​ല്‍​കി​യി​ട്ടു​ള്ള പ​രാ​തി​യി​ല്‍മേ​ല്‍ നാ​ളി​തു വ​രെ ന​ട​പ​ടി സ്വീക​രി​ച്ചി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

അ​പ​ക​ട​ങ്ങ​ള്‍ കൂ​ടു​ത​ലാ​യി ഉ​ണ്ടാ​ക​ത്ത​ക്ക​വി​ധം റോ​ഡി​ലെ വീ​തി കു​റ​ഞ്ഞ ഭാ​ഗ​ത്തെ ക​ലു​ങ്കി​നു സ​മീ​പം 11 കെ​വി ലൈ​നി​നു വേ​ണ്ടി വൈ​ദ്യു​ത പോ​സ്റ്റ് സ്ഥാ​പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും നാ​ട്ടു​കാ​ര്‍ പ​രാ​തി​പ്പെ​ട്ടു.

പ​ലയിടത്തും വൈ​ദ്യു​ത ലൈ​നി​ലേ​ക്കു മ​ര​ങ്ങ​ളു​ടെ ശി​ഖി​ര​ങ്ങ​ളും വ​ള്ളി​പ്പ​ട​ര്‍​പ്പു​ക​ളും വീ​ണു​കി​ട​ന്ന് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്നു​ണ്ടെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

ധാ​രാ​ളം വാ​ഹ​ന​ങ്ങ​ളും യാ​ത്ര​ക്കാ​രും ക​ട​ന്നു​പോ​കു​ന്ന ഈ ​റോ​ഡി​ലെ അ​പ​ക​ട​ഭീ​ഷ​ണി ഒ​ഴി​വാ​ക്ക​ണ​മെ​ന്നു നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment