ത​ന്നോ​ടാ​രാ​ണ് എ​ന്നോ​ടു​ചോ​ദി​ക്കാ​തെ റീ​ഡിം​ഗ് എ​ടു​ക്കാ​ന്‍ പ​റഞ്ഞത്..? ​ മീ​റ്റ​ര്‍ റീ​ഡിം​ഗ് പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​ത വ​കു​പ്പ് ജീ​വ​ന​ക്കാ​ര​നു മ​ര്‍​ദ​നം

ഇ​രി​ട്ടി: വീ​ട്ടി​ല്‍ വൈ​ദ്യു​ത മീ​റ്റ​ര്‍ റീ​ഡിം​ഗ് എ​ടു​ക്കാ​ന്‍ വ​ന്ന ജീ​വ​ന​ക്കാ​ര​നു​നേ​രെ വീ​ട്ടു​കാ​ര​ന്‍റെ മ​ര്‍​ദ​നം. പേ​രാ​വൂ​ര്‍ മ​ണ്ഡ​പ​ത്തി​ലെ പാ​ലു​മ്മി​ല്‍ ദി​നേ​ശ​നാ​ണു മ​ര്‍​ദ​ന​മേ​റ്റ​ത്.

ഇ​ദ്ദേ​ഹം റീ​ഡിം​ഗ് എ​ടു​ക്കാ​നാ​യി എ​ത്തി​യ മാ​ട​ത്തി​ല്‍ പ​ട്ടാ​ര​ത്തെ വീ​ട്ടു​കാ​ര​നി​ല്‍​നി​ന്നാ​ണ് അ​ധി​ക്ഷേ​പ​വും മ​ര്‍​ദ​ന​വു​മേ​റ്റ​ത്. ത​ന്നെ മ​ര്‍​ദി​ച്ച വീ​ട്ടു​കാ​ര​നെ​തി​രേ നി​യ​മ​ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ദി​നേ​ശ് ഇ​രി​ട്ടി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ​ട്ടാ​ര​ത്തെ ആ​ലീ​സി​ന്‍റെ പേ​രി​ലു​ള്ള 14456 ക​ണ്‍​സ്യൂ​മ​ര്‍ ന​മ്പ​റി​ലു​ള്ള വീ​ടി​ന്‍റെ മീ​റ്റ​ര്‍ റീ​ഡിം​ഗ് എ​ടു​ത്ത് വീ​ട്ടി​ല്‍​നി​ന്നി​റ​ങ്ങു​മ്പോ​ള്‍ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​യാ​ൾ കൈ​യി​ല്‍ പി​ടി​ച്ച് നി​ര്‍​ത്തു​ക​യും ത​ന്നോ​ടാ​രാ​ണ് എ​ന്നോ​ടു​ചോ​ദി​ക്കാ​തെ റീ​ഡിം​ഗ് എ​ടു​ക്കാ​ന്‍ പ​റ​ഞ്ഞ​തെ​ന്നു ചോ​ദി​ച്ചു മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ദി​നേ​ശ​ന്‍റെ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. പി​ടി​വ​ലി​യി​ല്‍ ദി​നേ​ശ​ന്‍റെ ഷ​ര്‍​ട്ട് കീ​റി.

ഇ​ത് ക​ണ്ടു​നി​ന്ന അ​ടു​ത്ത വീ​ട്ടു​കാ​ര്‍ മ​ര്‍​ദി​ക്ക​രു​തെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും കേ​ട്ടാ​ല​റ​യ്ക്കു​ന്ന ഭാ​ഷ​യി​ല്‍ അ​സ​ഭ്യം പ​റ​ഞ്ഞു​കൊ​ണ്ട് മ​ര്‍​ദ​നം തു​ട​രു​ക​യാ​യി​രു​ന്നു​വെ​ന്നും പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ദി​നേ​ശ​ന്‍റെ പ​രാ​തി​യി​ല്‍ ഇ​രി​ട്ടി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment