മദമിളകിയ ആനവണ്ടി പോലെതന്നെ ജീവനക്കാരനും..! രണ്ടെണ്ണം കൂടുതലടിച്ചപ്പോൾ എല്ലാം നിയന്ത്രണവും പോയി, സമീപത്തെ ഓഫീസിൽ കയറി വാളോട് വാൾ… ഒടുവിൽ പോലീസ് കുളിപ്പിച്ചു വണ്ടികയറ്റി വിട്ട യുവാവ് സ്റ്റേഷനിലെത്തിയകഥ രസകരം…

കെഎസ്ആർടിസി ഉദ്യോഗസ്ഥൻ നൽകിയത് എട്ടിന്‍റെ പണി
കു​മ​ര​കം: മ​ദ്യ​പി​ച്ച് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ കെഎ​സ്ആ​ർ​ടി​സി ഉ​ദ്യോ​ഗ​സ്ഥ​ൻ കു​മ​ര​കം പോ​ലീ​സി​ന് കൊ​ടു​ത്ത​ത് എ​ട്ടി​ന്‍റെ പ​ണി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം.

കെഎസ്ആ​ർ​ടി​സി വൈ​ക്കം ഡി​പ്പോ​യി​ലെ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ കു​മ​ര​ക​ത്തെ സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ട്ടി​ലെ​ത്തി മ​ട​ങ്ങു​ന്പോ​ൾ മ​ദ്യ​പി​ച്ചു ല​ക്കുകെ​ട്ട് കു​മ​ര​കം എ​സ്ബി​ഐ​യ്ക്ക് സ​മീ​പ​മു​ള്ള ഓ​ഫീ​സി​ൽ ക​യ​റി ഇ​രു​ന്ന് ഉ​റ​ങ്ങി.

ര​ണ്ടോ​ടെ ഓ​ഫീ​സി​ലെ​ത്തി​യ ഉ​ട​മ ച​ർ​ദ്ദി​ച്ചു അ​വ​ശി​ഷ്ട​ങ്ങ​ളു​മാ​യി ഉ​റ​ങ്ങു​ന്ന അ​ജ്ഞാ​ത​നെ ക​ണ്ട് വി​വ​രം പോ​ലി​സി​ൽ അ​റി​യി​ച്ചു. കു​മ​ര​കം സ്റ്റേ​ഷ​നി​ലെ എ​സ്ഐ ബൈ​ജു, സി​പി​ഒ​മാ​രാ​യ അ​നി​ൽ​കു​മാ​ർ, പ്ര​ദീ​പ് കു​മാ​ർ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് അ​ജ്ഞാ​ത​ൻ കെഎ​സ്ആ​ർ​ടി​സി വൈ​ക്കം ഡി​പ്പോ​യി​ലെ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്ന് മ​ന​സി​ലാ​യ​ത്.

തു​ട​ർ​ന്ന് പോ​ലീ​സു​കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നെ സ​മീ​പ​ത്തു​ള്ള പൈ​പ്പി​ൻ ചു​വ​ട്ടി​ലെ​ത്തി​ച്ച് കു​ളി​പ്പി​ച്ച് ഓ​ട്ടോ​യി​ൽ ക​യ​റ്റി വീ​ട്ടി​ലേ​ക്ക് വി​ട്ടു. എ​ന്നാ​ൽ ക​ഥ ഇ​വി​ടം കൊ​ണ്ടും അ​വ​സാ​നി​ച്ചി​ല്ല.

ക​വ​ണാ​റ്റി​ൻ ക​ര​യി​ലെ​ത്തി​യ​പ്പോ​ൾ ഇ​യാ​ൾ ഓ​ട്ടോ​ക്കാ​ര​നു​മാ​യി പി​ണ​ങ്ങി വ​ഴി​യി​ലി​റ​ങ്ങി. പി​ന്നി​ട് നാ​ട്ടു​കാ​രെ അ​സ​ഭ്യം പ​റ​ഞ്ഞ​തോ​ടെ വീണ്ടും പോ​ലീ​സെ​ത്തി ഇ​യാ​ളെ പി​ടി​കൂ​ടി സ്റ്റേ​ഷ​നി​ലെ​ത്തി​ക്കു​ക​യും കേ​സെ​ടു​ക്കു​ക​യും ചെ​യ്തു.

Related posts

Leave a Comment