ചോ​ദ്യ​ങ്ങ​ൾ ചോദിക്കുന്നവരെ അ​ടി​ച്ച​മ​ർ​ത്തുന്നതാണ് സ​മ​കാ​ലി​ക ഇ​ന്ത്യ​യു​ടെ അ​വ​സ്ഥ​യെന്ന് തു​ഷാ​ർ ഗാ​ന്ധി

തൃ​ശൂ​ർ: ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ന്ന​വ​രെ അ​ടി​ച്ച​മ​ർ​ത്തു​ന്ന​താ​ണു സ​മ​കാ​ലി​ക ഇ​ന്ത്യ​യു​ടെ അ​വ​സ്ഥ​യെ​ന്ന് എ​ഴു​ത്തു​കാ​ര​നും മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ കൊ​ച്ചു​മ​ക​നു​മാ​യ തു​ഷാ​ർ ഗാ​ന്ധി. രാ​ജീ​വ് ഗാ​ന്ധി ​പ​ഠ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ടൗ​ണ്‍​ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ഇം​പാ​ക്ട് ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ചോ​ദ്യ​ങ്ങ​ളാ​ണു ജ​നാ​ധി​പ​ത്യ​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ക. എ​ന്നാ​ൽ നി​യ​മ​സ​ഭ​ക​ളി​ലും പാ​ർ​ല​മെ​ന്‍റി​ലും കാ​ത​ലാ​യ ചോ​ദ്യ​ങ്ങ​ൾ ഉ​യ​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ഇ​ന്ത്യ​യി​ൽ വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ലും ജ​നാ​ധി​പ​ത്യം തീ​രെ​യി​ല്ല. എ​ന്തു പ​ഠി​പ്പി​ക്ക​ണ​മെ​ന്ന് അ​ധ്യാ​പ​ക​ർ​ക്കും എ​ന്തു​പ​ഠി​ക്ക​ണ​മെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ്വാ​ത​ന്ത്ര്യ​മി​ല്ലാ​ത്ത​താ​ണ് ഇ​വി​ടത്തെ രീ​തി. ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കാ​ന​ല്ല കേ​ട്ടി​രി​ക്കാ​ൻ മാ​ത്ര​മാ​ണു പ​ഠി​പ്പി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചെ​യ​ർ​മാ​ൻ ജോ​സ് വ​ള്ളൂ​ർ അ​ധ്യ​ക്ഷ​നാ​യി. ജീ​വി​ത​വും വി​ദ്യാ​ഭ്യാ​സ​വും എ​ന്ന വി​ഷ​യ​ത്തി​ൽ വി.​ടി. ബ​ൽ​റാം എം​എ​ൽ​എ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ൻ എം​എ​ൽ​എ തേ​റ​ന്പി​ൽ രാ​മ​കൃ​ഷ്ണ​ൻ, ബി​ജോ​യ് ദേ​വ​സി, ടി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, സു​ഷീ​ർ ഗോ​പാ​ൽ, അ​ജി​ത് രാ​ജ, ടി.​എ​സ്. സ​ജീ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts