ലാ​ഭ​ത്തി​ലോ​ടാ​ൻ പ​തി​നെ​ട്ട​ട​വും പ​യ​റ്റി..!  ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ വാ​ഹ​ന​ങ്ങ​ളു​ടെ പ​രി​പാ​ല​നം കെ​എ​സ്ആ​ർ​ടി​സി ഏ​റ്റെ​ടു​ക്കു​ന്നു


പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ വാ​ഹ​ന​ങ്ങ​ളു​ടെ പ​രി​പാ​ല​നം കെ ​എ​സ് ആ​ർ ടി ​സി യ്ക്ക് ​ന​ല്കാ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നി​ർ​ദ്ദേ​ശം.

​ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ര​മ്യാ ര​വീ​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്ട​ർ, ഗ്രാ​മ​വി​ക​സ​ന വ​കു​പ്പ് ക​മ്മീ​ഷ​ണ​ർ ,ന​ഗ​ര​കാ​ര്യ ഡ​യ​റ​ക്ട​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് ക​ത്ത് ന​ല്കി.

കെഎ​സ്ആ​ർടിസി യു​ടെ സി​എം​ഡി ബി​ജു പ്ര​ഭാ​ക​ർ അ​ഭ്യ​ർ​ത്ഥ​ന​യെ തു​ട​ർ​ന്നാ​ണ് ഈ ​ന​ട​പ​ടി. കോ​ർ​പ​റേ​ഷ​നെ സ​ഹാ​യി​ക്കു​ന്ന സ​ർ​ക്കാ​രി​നും ഇ​തു​മൂ​ലം ആ​ശ്വാ​സ​മു​ണ്ടാ​കു​മെ​ന്നും ക​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

കോ​ർ​പ​റേ​ഷ​ന്‍റെ ടി​ക്ക​റ്റ് ഇ​ത​ര വ​രു​മാ​നം വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​മാ​ർ​ഗ്ഗം സ്വീ​ക​രി​ക്കു​ന്ന​ത്. അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ട് കൂ​ടി​യ 25- ലേ​റെ​വ​ർ​ക്ക്ഷോ​പ്പു​ക​ളും വി​ദ​ഗ്ധ മെ​ക്കാ​നി​ക്കു​ക​ളൂം കോ​ർ​പ​റേ​ഷ​നു​ണ്ട്.

സ്വ​കാ​ര്യ വ​ർ​ക്ക്ഷോ​പ്പു​ക​ൾ​ക്കോ സ്ഥാ​പ​ന​ങ്ങ​ൾ​ക്കോ ടെ​ന്‍റ​ർ​വി​ളി​ച്ച് ന്യാ​യ​മ​ല്ലാ​ത്ത തു​ക ന​ല്കി വാ​ഹ​ന​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും ക​ഴി​യും.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഹെ​വി വാ​ഹ​ന​ങ്ങ​ൾ, മ​റ്റ് വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ, സ​ർ​വീ​സിം​ഗ്, ട​യ​ർ റീ ​ട്രെ​ഡിം​ഗ്, ഇ​ല​ക്ട്രി​ക്ക​ൽ, പെ​യി​ന്‍റിം​ഗ് എ​ന്നീ ജോ​ലി​ക​ൾ കെ ​എ​സ് ആ​ർ ടി ​സി​ക്ക് ന​ല്ക​ണം.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഡീ​സ​ൽ വാ​ഹ​ന​ങ്ങ​ൾ, സി ​എ​ൻ ജി ​യി​ലേ​ക്ക് പ​രി​വ​ർ​ത്ത​നം ചെ​യ്യ​ണ​മെ​ങ്കി​ൽ ടെ​ൻ​റ​ർ വി​ളി​ച്ച് കെ ​എ​സ് ആ​ർ ടി ​സി യ്ക്ക് ​കൊ​ടു​ക്ക​ണം.

കോ​ർ​പ്പ​റേ​ഷ​ന്‍റെ ഡ്രൈ​വ​ർ​മാ​രെ​യും നി​ശ്ചി​ത​വ്യ​വ​സ്ഥ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും.

മാ​ലി​ന്യ നി​ർ​മ്മാ​ർ​ജ്ജ​ന​ത്തി​നും മ​റ്റും സ​ഹാ​യി​ക്കാ​നും ഹെ​വി വാ​ഹ​ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യാ​നും ഈ ​ഡ്രൈ​വ​ർ​മാ​രെ ഉ​പ​യോ​ഗി​ക്കാം. ഹെ​വി വാ​ഹ​ന​ങ്ങ​ളു​ടെ പ​രി​പാ​ല​നം നി​ശ്ചി​ത വ്യ​വ​സ്ഥ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കെഎ​സ്ആ​ർടി​സി ഏ​റ്റെ​ടു​ക്കാ​നും ത​യാ​റാ​ണ്.

Related posts

Leave a Comment