കൊ​ച്ചി​യി​ലെ ടെ​ക്കി​ക​ൾ​ക്കും ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ർ​ക്കു​മാ​യി ക​ഞ്ചാ​വ് എ​ത്തി​യ​ത് ഒ​ഡീ​ഷ്യ​യി​ൽ നി​ന്ന്; ഇ​രു​പ​ത്തി​നാ​ലു​കാ​ര​ൻ ദീ​പ​ക്  അ​റ​സ്റ്റി​ൽ

കൊ​ച്ചി: ന​ഗ​ര​ത്തി​ല്‍ മൂ​ന്നു കി​ലോ ക​ഞ്ചാ​വു​മാ​യി ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​ന്‍ പി​ടി​യി​ലാ​യ സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​നു പോ​ലീ​സ്. കൂ​ടു​ത​ല്‍ പ്ര​തി​ക​ള്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്നാ​ണു അ​ന്വേ​ഷി​ക്കു​ന്ന​ത്.

ഇ​ത​രം​സ്ഥാ​ന​ക്കാ​ര്‍​ക്കും ടെ​ക്കി​ക​ള്‍​ക്കും ന​ല്‍​കു​ന്ന​തി​നു​വേ​ണ്ടി ഒ​ഡീ​ഷ​യി​ല്‍​നി​ന്നാ​ണു ക​ഞ്ചാ​വ് എ​ത്തി​ച്ച​തെ​ന്നു പ്ര​തി ചോ​ദ്യം ചെ​യ്യ​ലി​ല്‍ സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.

ഒ​ഡീ​ഷ സ്വ​ദേ​ശി​യാ​യ ദീ​പ​ക് കു​മാ​ര്‍ ബെ​ഹ്റ​യെ (24) ആ​ണ് കൊ​ച്ചി സി​റ്റി ഡാ​ന്‍​സാ​ഫും ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പോ​ലീ​സും ചേ​ര്‍​ന്നു പി​ടി​കൂ​ടി​യ​ത്.

ഇ​ന്‍​ഫോ​പാ​ര്‍​ക്ക് ഫേ​സ് ര​ണ്ട് ഭാ​ഗ​ത്തു​ള്ള ലേ​ഡീ​സ് ഹോ​സ്റ്റ​ലി​നു സ​മീ​പ​ത്തു​ള്ള റോ​ഡി​ലൂ​ടെ സൈ​ക്കി​ളി​ല്‍ ബാ​ഗു​മാ​യി പോ​കു​ന്ന​തു​ക​ണ്ടു സം​ശ​യം തോ​ന്നി​യ പോ​ലീ​സ് ഇ​യാ​ളെ ത​ട​ഞ്ഞു​നി​ര്‍​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണു ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്.

ഇ​ന്‍​ഫോ​പാ​ര്‍​ക്ക് ഭാ​ഗ​ങ്ങ​ളി​ലു​ള്ള ഒ​ഴി​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്നു വി​ത​ര​ണ​വും ഉ​പ​യോ​ഗ​വും ന​ട​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​സ​ന്ദേ​ശം ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ഡാ​ന്‍​സാ​ഫ് ടീം ​കു​റ​ച്ചു ദി​വ​സ​ങ്ങ​ളി​ലാ​യി ഇ​വി​ടെ നി​രീ​ക്ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

Related posts

Leave a Comment