വിദ്യാര്‍ഥിനിയുടെ മുഖത്ത് തുപ്പിയ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ഒളിവില്‍

വി​ദ്യാ​ർ​ഥി​നി​യു​ടെ മു​ഖ​ത്തേ​ക്ക് തു​പ്പി​യ കെ​എ​സ്ആ​ർ​ടി​സി ബ​സ് ക​ണ്ട​ക്ട​ർ ഒ​ളി​വി​ൽ. വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് പാ​ലാ ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ പ്ര​വീ​ണി​നെ​തി​രേ പി​റ​വം പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യെ​ഴു​തു​ന്ന പെ​ണ്‍​കു​ട്ടി പ്രാ​ർ​ഥി​ക്കു​ന്ന​തി​നാ​യി മു​ള​ന്തു​രു​ത്തി​ക്ക​ടു​ത്ത് തു​രു​ത്തി​ക്ക​ര​യി​ലെ കു​ടും​ബ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​ശേ​ഷം മ​ട​ങ്ങു​ന്പോ​ഴാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ തു​രു​ത്തി​ക്ക​ര​യി​ൽ​നി​ന്നാ​ണ് പെ​ണ്‍​കു​ട്ടി​യും മാ​താ​വും ആ​ർ​എ​സ്‌​സി-931 ന​ന്പ​ർ ബ​സി​ൽ ക​യ​റി​യ​ത്.

വൈ​റ്റി​ല-​സീ​ത​ത്തോ​ട് റൂ​ട്ടി​ലോ​ടു​ന്ന ബ​സാ​ണി​ത്. പി​റ​വ​ത്ത് പാ​ഴൂ​ർ മു​ല്ലൂ​ർ​പ്പ​ടി ജം​ഗ്ഷ​നി​ൽ ബ​സ് നി​ർ​ത്ത​ണ​മെ​ന്ന് ഇ​രു​വ​രും ആ​വ​ശ്യ​പ്പ​ട്ടെ​ങ്കി​ലും ക​ണ്ട​ക്ട​ർ ചെ​വി​ക്കൊ​ണ്ടി​ല്ല. അ​ടു​ത്ത സ്റ്റോ​പ്പാ​യ ദേ​വി​പ്പ​ടി​യി​ലും ബ​സ് നി​ർ​ത്തി​യി​ല്ല. തു​ട​ർ​ന്ന് ബ​സി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ർ ഇ​ട​പെ​ട്ട് പി​റ​വം പാ​ലം ക​ഴി​ഞ്ഞ് കെ​എ​സ്ഇ​ബി ഓ​ഫീ​സി​ന് മു​ന്നി​ൽ ബ​സ് നി​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ബ​സ് നി​ർ​ത്തി പെ​ണ്‍​കു​ട്ടി​യും മാ​താ​വും ബ​സി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​പ്പോ​ൾ ക്ഷോ​ഭി​ച്ച് സം​സാ​രി​ച്ചു​കൊ​ണ്ട് ക​ണ്ട​ക്ട​ർ മു​ഖ​ത്തേ​ക്ക് കാ​ർ​പ്പി​ച്ച് തു​പ്പു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. പി​റ​വം എം​കെ​എം ഹൈ​സ്കൂ​ളി​ൽ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് പെ​ണ്‍​കു​ട്ടി.

ഇ​തു സം​ബ​ന്ധി​ച്ച് ഇ​ന്ന​ലെ പി​റ​വം പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ്ട​ക്ട​ർ പ്ര​വീ​ണു​മാ​യി മൊ​ബൈ​ൽ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും സ്വി​ച്ച് ഓ​ഫാ​യി​രു​ന്നു. പാ​ലാ ഡി​പ്പോ അ​ധി​കൃ​ത​രും പോ​ലീ​സു​മാ​യി നി​സ​ഹ​ക​ര​ണ മ​നോ​ഭാ​വ​മാ​ണ​ന്ന് പു​ല​ർ​ത്തു​ന്ന​തെ​ന്ന് പ​റ​യു​ന്നു. ഇ​ന്ന് പി​റ​വം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​മെ​ന്ന് ക​ണ്ട​ക്ട​ർ അ​റി​യി​ച്ച​താ​യി പ​റ​യു​ന്നു.

Related posts