ആദ്യം അമ്പരപ്പ്, പിന്നെ കൗതുകം; കെഎസ്ആർടിസിയിൽ ഇന്നു യാത്ര ചെയ്ത യാത്രക്കാർക്കെല്ലാം ടിക്കറ്റിനോടൊപ്പം മധുരവും; നാളെയും വരണമെന്ന് പറഞ്ഞ കണ്ടക്ടറോട് തിരക്കിയപ്പോൾ കേട്ട കാരണം ഇതാണ്

കോ​ട്ട​യം: കെഎസ്ആർടിസിയിൽ ഇന്നു യാത്ര ചെയ്ത യാത്രക്കാർക്ക് ആദ്യം അന്പ രപ്പ്, പിന്നെ കൗതുകം. ടിക്ക റ്റിനോടൊപ്പം മധുരവും ലഭിച്ചാൽ ആരാണെങ്കിലും ഒന്ന് ഞെട്ടില്ലേ. ആദ്യം അന്പരന്നെങ്കിലും പിന്നെയാണ് യാത്രക്കാ ർക്ക് കാര്യം മനസിലായത്. കേ​ര​ള​ത്തി​ലെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം പ്ര​യാ​ണം ആ​രം​ഭി​ച്ചി​ട്ട് 81 വ​ർ​ഷം തി​ക​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ‘ജ​ന​കീ​യ ട്രാ​ൻ​സ്പോ​ർ​ട്ട് ജ​ന​പ​ക്ഷ വി​ക​സ​നം’ എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി കെഎ​സ്ആ​ർ​ടി​സി​യി​ൽ നാ​ളെ ബ​സ് ഡേ ​ദി​നാ​ച​ര​ണം നടക്കുന്നതി ന്‍റെ  ഭാഗമായിട്ടായിരുന്നു മധുരവും കാർ ഡും നൽകി യാത്രക്കാരെ സ്വീകരിച്ചത്.

കേ​ര​ള സ്റ്റേ​റ്റ് റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ന്‍റെ(സി​ഐ​ടി​യു) ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ബ​സ് ഡേ ​ദി​ന​ചാ​ര​ണം. നാ​ളെ യാ​ത്ര​ക്കാ​ർ മ​റ്റു വാ​ഹ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കി കെഎസ്ആ​ർ​ടി​സി​യി​ൽ യാ​ത്ര ചെ​യ്യ​ണ​മെ​ന്ന ആ​ഹ്വാ​ന​വു​മാ​യാ​ണ് ഇ​ന്നു യാ​ത്ര​ക്കാ​രെ വ​ര​വേ​റ്റ​ത്. ബ​സ് ഡേ ​ദി​നാ​ച​ര​ണ​ത്തി​ലൂ​ടെ പ​ര​മാ​വ​ധി വ​രു​മാ​നം കോ​ർ​പ​റേ​ഷ​നു ല​ഭ്യ​മാ​ക്കു​ക​യാ​ണ് പ്ര​ധാ​ന ല​ക്ഷ്യം. നാളെ മു​ഴു​വ​ൻ സ​ർ​വീ​സ് ബസുക ളും ഓടണം. ഇ​തി​നാ​യി എ​ല്ലാ തൊ​ഴി​ലാ​ളി​ക​ളോ​ടും നാളെ ഹാ​ജ​രാ​കാ​ൻ യൂ​ണി​യ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

യൂ​ണി​യ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​പ​രി​പാ​ടി​ക്ക് മാ​നേ​ജ്മെ​ന്‍റി​ന്‍റെ പി​ന്തു​ണ​യു​ണ്ട്. ബ​സ് ഡേ ​ദി​നാ​ച​ര​ണം വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് മാ​നേ​ജ്മെ​ന്‍റ് സ​ർ​ക്കു​ല​ർ അ​യ​ച്ചി​ട്ടു​ണ്ട്. ‘സു​ഖ യാ​ത്ര, സു​ര​ക്ഷി​ത യാ​ത്ര’ എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി പ​ര​മാ​വ​ധി യാ​ത്ര​ക്കാ​രെ കെഎസ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ ക​യ​റ്റാ​നും ജീ​വ​ന​ക്കാ​ർ പ്രോ​ത്സാ​ഹ​നം ന​ൽ​കും.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യിട്ടാണ് ഇ​ന്ന് കെഎ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡു​ക​ളി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കി ബ​സ് ഡേ ​ദി​ന​ത്തി​ൽ കെഎ​സ്ആ​ർ​ടി​സി​യി​ൽ യാ​ത്ര​ചെ​യ്യ​ണമെന്ന് ആ​വ​ശ്യ​പ്പെ​ട്ട് കാ​ർ​ഡും മ​ധു​ര​വും സ​മ്മാ​നി​ക്കുന്നത്.

എ​ല്ലാ സ​ർ​വീ​സു​ക​ളും അ​യ​യ്ക്കു​ന്ന​തോ​ടൊ​പ്പം പ്രാ​ധ​ന​പ്പെ​ട്ട സ്റ്റോ​പ്പു​ക​ളി​ൽ ബ​സു​ക​ൾ നി​ർ​ത്തി​ ബ​സ് പോ​കു​ന്ന സ്ഥ​ലം വി​ളി​ച്ചു പ​റ​ഞ്ഞ് പ​ര​മാ​വ​ധി യാ​ത്ര​ക്കാ​രെ ക​യ​റ്റ​ണ​മെ​ന്നാ​ണ് യൂ​ണി​യ​ൻ ജീ​വ​ന​ക്കാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

1938 ഫെ​ബ്രു​വ​രി 20ന് ​രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി ക​വ​ടി​യാ​റി​ലേ​ക്ക് ന​ട​ത്തി​യ തി​രു​വി​താം​കൂ​ർ സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ടി​ന്‍റെ ആ​ദ്യ ബ​സ് യാ​ത്ര​യി​ലൂ​ടെ​യാ​ണു കേ​ര​ള​ത്തി​ന്‍റെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം ആ​രം​ഭി​ക്കു​ന്ന​ത്. കേ​ര​ള​പ്പിറ​വി​യോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​മാ​കു​ക​യും 1965 ഏ​പ്രി​ൽ ഒ​ന്നി​നു കോ​ർ​പ​റേ​ഷ​നാ​കു​ക​യും ചെ​യ്തു.

2017ലും ​സി​ഐ​ടി​യു യൂ​ണി​യ​ൻ ബ​സ് ഡേ ​ദി​നാ​ച​ര​ണം ന​ട​ത്തി​യി​രു​ന്നു. വ​ൻ വി​ജ​യ​മാ​യ പ​രി​പാ​ടി പി​ന്നീ​ട് ഒ​രാ​ഴ്ച​ക്കാ​ലം തു​ട​ർ​ന്നു. ഈ ​ദി​വ​സ​ങ്ങ​ളി​ൽ കോ​ർ​പ​റേ​ഷ​നു വ​രു​മാ​നം കൂ​ടി​യി​രു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം മാ​നേ​ജ്മെ​ന്‍റി​ന്‍റെ അ​നു​വാ​ദ​മി​ല്ലാ​ത്ത​തി​നാ​ൽ ബ​സ് ഡേ ​ദി​നാ​ച​ര​ണം ന​ട​ന്നി​ല്ല.

Related posts