ഇടം കണ്ണ് ഒന്നടഞ്ഞാൽ; ; പൂർണമായും വലതു കണ്ണിന് കാഴ്ചയില്ലാതെ ബസ് ഓടിക്കേണ്ട ഗതികേടിയിൽ കെഎസ്ആർസി ഡ്രൈവർ;  അദർ ഡ്യൂട്ടിമാനദണ്ഡലത്തിലെ പുതിയ മാറ്റത്തിലെ കഷ്ടപാടുകൾ തുറന്ന് പറഞ്ഞ് പ്രദീപ് കുമാർ

പൊ​ന്‍​കു​ന്നം: വ​ല​തു​ക​ണ്ണി​ന് പൂ​ര്‍​ണ​മാ​യും കാ​ഴ്ച​യി​ല്ല. പ​ക്ഷേ രേ​ഖ​യി​ല്‍ മു​പ്പ​തു​ശ​ത​മാ​നം വൈ​ക​ല്യം. അ​തോ​ടെ അ​ദ​ര്‍​ഡ്യൂ​ട്ടി​ക്ക് അ​ര്‍​ഹ​ത ന​ഷ്ട​പ്പെ​ട്ട് വ​ണ്ടി​യോ​ടി​ക്കേ​ണ്ട ദുഃ​സ്ഥി​തി​യി​ല്‍ ഈ​രാ​റ്റു​പേ​ട്ട കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ലെ ഡ്രൈ​വ​ര്‍ പ്ര​ദീ​പ്കു​മാ​ർ. ത​മ്പ​ല​ക്കാ​ട് കു​റ്റി​മാ​ക്ക​ല്‍ എ​സ്. പ്ര​ദീ​പ്കു​മാ​ര്‍ ത​ന്‍റെ ദു​ര​വ​സ്ഥ മൂ​ലം ജോ​ലി​ചെ​യ്യാ​നാ​വാ​തെ വി​ട്ടു​നി​ല്‍​ക്കു​ക​യാ​ണി​പ്പോ​ൾ.

കോ​ര്‍​പ​റേ​ഷ​ന്‍റെ പു​തി​യ തീ​രു​മാ​ന​പ്ര​കാ​രം നാ​ല്‍​പ്പ​തു ശ​ത​മാ​നം വൈ​ക​ല്യ​മു​ള്ള​വ​ര്‍​ക്ക് മ​റ്റു ചു​മ​ത​ല​ക​ളി​ലേ​ക്ക് മാ​റ്റം ന​ല്‍​കി​യാ​ല്‍ മ​തി​യെ​ന്ന നി​ല​പാ​ടാ​ണ് പ്ര​ദീ​പി​ന് ത​ട​സ​മാ​കു​ന്ന​ത്. ര​ക്ത​സ​മ്മ​ര്‍​ദം മൂ​ലം 2013 ലാ​ണ് വ​ല​തു​ക​ണ്ണി​ന്‍റെ കാ​ഴ്ച പൂ​ര്‍​ണ​മാ​യും ന​ഷ്ട​പ്പെ​ട്ട​ത്. കൂ​ടാ​തെ ഇ​ട​യ്ക്കി​ടെ ഫി​റ്റ്‌​സ് മൂ​ലം ത​ല​ചു​റ്റി​വീ​ഴും.

ഏ​താ​നും മാ​സം മു​മ്പ് ചേ​ന്നാ​ട് റൂ​ട്ടി​ല്‍ ബ​സോ​ടി​ക്കു​ന്ന​തി​നി​ടെ ഇ​ത്ത​ര​ത്തി​ല്‍ ബോ​ധ​ക്ഷ​യം വ​ന്ന് ബ​സ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടി​രു​ന്നു. സ്‌​റ്റോ​ര്‍​കീ​പ്പ​റാ​യും വെ​ഹി​ക്കി​ള്‍ സൂ​പ്പ​ര്‍​വൈ​സ​റാ​യും സെ​ക്യൂ​രി​റ്റി​യാ​യും ത​സ്തി​ക​മാ​റ്റം വ​ഴി ജോ​ലി ചെ​യ്തു. എ​ന്നാ​ല്‍ പു​തി​യ തീ​രു​മാ​ന​പ്ര​കാ​രം ഇ​നി അ​ത്ത​രം ഡ്യൂ​ട്ടി ചെ​യ്യാ​നാ​വി​ല്ല. പ​ഴ​യ ത​സ്തി​ക​യി​ല്‍ ജോ​ലി ചെ​യ്യേ​ണ്ടി വ​രും.

വ​ല​തു​ക​ണ്ണി​ന് കാ​ഴ്ച​യി​ല്ലാ​ത്ത​തി​നാ​ല്‍ പി​ന്നാ​ലെ​യെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളെ ക​ണ്ണാ​ടി​യി​ലൂ​ടെ കാ​ണാ​നാ​വാ​ത്ത​ത് വി​ഷ​മ​മു​ണ്ടാ​ക്കു​ന്നു​ണ്ട്. ഷ​ണ്ടിം​ഗ് ഡ്യൂ​ട്ടി ചെ​യ്യാ​ന്‍ ത​യാ​റാ​ണെ​ങ്കി​ലും അ​നു​മ​തി കി​ട്ടി​യി​ട്ടി​ല്ല. ശ​മ്പ​ള​മി​ല്ലാ​താ​യ​തോ​ടെ ദു​രി​ത​ജീ​വി​തം ന​യി​ക്കു​ക​യാ​ണി​ദ്ദേ​ഹം. ര​ണ്ടു​പെ​ണ്‍​മ​ക്ക​ളും രോ​ഗി​ക​ളാ​ണ്.

നാ​ലാ​യി​രം രൂ​പ​യോ​ളം പ്ര​തി​മാ​സം ചി​കി​ത്സ​യ്ക്കുത​ന്നെ വേ​ണം. ഭാ​ര്യ ജ​യ​മോ​ള്‍ അ​യ​ല്‍​പ​ക്ക​ത്തെ കു​ട്ടി​ക​ള്‍​ക്ക് ട്യൂ​ഷ​നെ​ടു​ത്താ​ണി​പ്പോ​ള്‍ മ​ക്ക​ളു​ടെ​യും ഭ​ര്‍​ത്താ​വി​ന്‍റെ​യും ചി​കി​ത്സ​യ്ക്ക് പ​ണം ക​ണ്ടെ​ത്തു​ന്ന​ത്. മൂ​ത്ത​മ​ക​ള്‍ 17 വ​യ​സു​ള്ള ല​ക്ഷ്മി പി.​ നാ​യ​ര്‍​ക്കും ഇ​ള​യ​മ​ക​ള്‍ അ​ഞ്ചാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി കാ​വ്യ പ്ര​ദീ​പി​നും ഹൈ​ഡ്രോ​സി​ഫാ​ല​സ് എ​ന്ന രോ​ഗ​മാ​ണ്. ത

​ല​ച്ചോ​റി​ല്‍ വെ​ള്ളം കെ​ട്ടി​നി​ന്ന് ത​ല വ​ലു​താ​കു​ന്ന അ​വ​സ്ഥ. കാ​വ്യ ഇ​തി​നി​ടെ വീ​ണു കൈ​യൊ​ടി​ഞ്ഞു. അ​ന​ര്‍​ഹ​രാ​യ നി​ര​വ​ധി പേ​ര്‍ സ്വ​ന്തം ജോ​ലി ചെ​യ്യാ​തെ അ​ദ​ര്‍​ഡ്യൂ​ട്ടി ത​ര​പ്പെ​ടു​ത്തു​ന്നു എ​ന്ന് ക​ണ്ടെ​ത്തി​യാ​ണ് കോ​ര്‍​പറേ​ഷ​ന്‍റെ തീ​രു​മാ​നം. പ​ക്ഷേ ത​ങ്ങ​ളെ​പ്പോ​ലെ അ​ര്‍​ഹി​ക്കു​ന്ന​വ​രെ പ​രി​ഗ​ണി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ല്‍ നി​വേ​ദ​ന​ങ്ങ​ള്‍ ന​ല്‍​കി കാ​ത്തി​രി​ക്കു​ക​യാ​ണ് പ്രദീപ്

Related posts