എ​ന്തു തെ​റ്റാ ചെ​യ്തേ? വീടിന് മുന്നിൽ കൂട്ടംകൂടന്നതിൽ അനിഷ്ടം പ്രകടിപ്പിച്ചു;  മൂ​ക​നും ബ​ധി​ര​നു​മാ​യ ഗൃ​ഹ​നാഥന് ക്രൂര മർദനം;   പ്രതികളെ തേടി പോലീസ്


വൈ​ക്കം: മൂ​ക​നും ബ​ധി​ര​നു​മാ​യ ഗൃ​ഹ​നാ​ഥ​നെ വീ​ട്ടി​ലെ​ത്തി ഭാ​ര്യ​യു​ടേ​യും മ​ക്ക​ളു​ടേ​യും മു​ന്നി​ലി​ട്ടു മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.

വൈ​ക്കം ചാ​ല​പ്പ​റ​ന്പ് പ്ലാ​ന്ത​റ​യി​ൽ സ​ന്തോ​ഷി(50) നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി വീ​ട്ടി​ൽ നി​ന്നും വി​ളി​ച്ചി​റ​ക്കി ഭാ​ര്യ​യു​ടെ​യും അ​ഞ്ചു​വ​യ​സു​ള്ള ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​ടെ​യും മു​ന്നി​ലി​ട്ട് മ​ർ​ദി​ച്ച​ത്.

സ​ന്തോ​ഷി​ന്‍റെ വീ​ടി​നു മു​ന്നി​ലെ റോ​ഡി​ൽ രാ​ത്രി കാ​ല​ങ്ങ​ളി​ൽ യു​വാ​ക്ക​ൾ കൂ​ട്ടം കൂ​ടു​ന്ന​തി​ൽ സ​ന്തോ​ഷ് അ​നി​ഷ്ടം പ്ര​ക​ടി​പ്പി​ച്ച​തി​ൽ പ്ര​കോ​പി​ത​രാ​യാ​ണ് ഏ​താ​നും യു​വാ​ക്ക​ൾ സ​ന്തോ​ഷി​നെ വീ​ട്ടി​ലെ​ത്തി മ​ർ​ദ്ദി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

ചാ​ല​പ്പ​റ​ന്പ് കോ​ള​നി പ്ര​ദേ​ശ​ത്ത് കു​റ​ച്ചു കാ​ല​മാ​യി സാ​മു​ഹ്യ വി​രു​ദ്ധ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നും സ്ത്രീ​ക​ള​ട​ക്ക​മു​ള്ള വ​ഴി​യാ​ത്രി​ക​ർ ഭീ​തി​യോ​ടെ​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​തെ​ന്നും ആ​രോ​പി​ച്ചു പ്ര​ദേ​ശ​വാ​സി​ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചാ​ല​പ്പ​റ​ന്പ് കോ​നാ​രി​യി​ൽ സ​ന്ദു സ​തീ​ഷ്, സ​ച്ചൂ സ​തീ​ഷ്, ചാ​ല​പ്പ​റ​ന്പ് അ​നീ​ഷ് ഭ​വ​നി​ൽ അ​നീ​ഷ്, വൈ​ക്കം വാ​ഴ​മ​ന കൊ​ടി​യാ​ട്ട് വീ​ട്ടി​ൽ രാ​ഹു​ൽ എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്.

Related posts

Leave a Comment