കെഎസ്ആര്‍ടിസി ബ​സ് കൂ​ട്ടി​യി​ടി​ച്ചു ക​ത്തി​ന​ശി​ച്ചു; 13 പേ​ർ​ക്ക് പ​രി​ക്ക്; സംഭവം കൊട്ടാരക്കരയില്‍

കൊ​ല്ലം: കൊ​ട്ടാ​ര​യ്ക്ക​ര​യ്ക്ക​ടു​ത്ത് വാ​ള​ക​ത്ത് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു കെഎസ്ആര്‍ടിസി ബ​സി​നു തീ​പി​ടി​ച്ചു. കോ​ണ്‍​ക്രീ​റ്റ് മി​ക്സിം​ഗ് യൂ​ണി​റ്റ് വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം.

ബ​സ് പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. അ​പ​ക​ട​ത്തി​ൽ ബ​സ് ഡ്രൈ​വ​ർ​ക്കും 12 യാ​ത്ര​ക്കാ​ർ​ക്കും പ​രി​ക്കേ​റ്റു. ഇ​വ​രി​ൽ അ​ഞ്ചു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. പ​രി​ക്കേ​റ്റ​വ​ർ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

കി​ളി​മാ​നൂ​ർ ഡി​പ്പോ​യി​ൽ നി​ന്നു​ള്ള തി​രു​വ​ന​ന്ത​പു​രം-​കൊ​ട്ടാ​ര​ക്ക​ര സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സാ​ണു ക​ത്തി​ന​ശി​ച്ച​ത്.

Related posts