കണ്ടക്ടര്‍ പുറത്തിറങ്ങിയ സമയത്ത് യാത്രക്കാരിലൊരാള്‍ ഡബിള്‍ ബെല്ലടിച്ചു! യാത്രക്കാരുമായി ഡ്രൈവര്‍ യാത്ര തുടരുകയും ചെയ്തു; പിന്നീട് നടന്നത് നാടകീയ സംഭവങ്ങള്‍; കോഴിക്കോട്-തൃശൂര്‍ റൂട്ടിലെ കെഎസ്ആര്‍ടിസി ബസില്‍ നടന്നത്

ബസ് സര്‍വീസുകളും ബസ് യാത്രകളുമായി ബന്ധപ്പെട്ടുള്ള രസകരമായ ധാരാളം കഥകളും സംഭവങ്ങളും നാട്ടില്‍ പ്രചാരത്തിലുണ്ട്. ഇക്കൂട്ടത്തിലേയ്ക്ക് ഉള്‍പ്പെടുത്തുവാന്‍ സാധിക്കുന്ന തരത്തിലുള്ള ഒരു സംഭവമാണ് ഇപ്പോള്‍ കോഴിക്കോട്-തൃശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തി വന്നിരുന്ന ഒരു കെഎസ്ആര്‍ടിസി ബസില്‍ സംഭവിച്ചത്. സംഭവമിങ്ങനെ…

നിര്‍ത്തിയിട്ട ബസ് എടുക്കാന്‍ യാത്രക്കാരന്‍ ബെല്ലടിച്ചതിനെ തുടര്‍ന്ന് കണ്ടക്ടറില്ലാതെ ബസ് പാഞ്ഞു. പാതിവഴി എത്തിയപ്പോഴാണറിയുന്നത് കണ്ടക്ടര്‍ ബസില്‍ കയറിയിട്ടില്ലായിരുന്നു എന്ന്. പിന്നീട് ബസ് നിര്‍ത്തി തിരിഞ്ഞ് നോക്കിയപ്പോള്‍ കണ്ടത് ഓട്ടോയില്‍, ബസിനെ ചേസ് ചെയ്ത് വരുന്ന കണ്ടക്ടറിനെയാണ്. കണ്ടനകം ഡിപ്പോയില്‍ കഴിഞ്ഞ രാത്രി എട്ടിനായിരുന്നു സംഭവം.

കോഴിക്കോട്ടു നിന്നു തൃശൂരിലേക്ക് നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് കുറ്റിപ്പുറത്തു നിര്‍ത്തിയപ്പോള്‍ കണ്ടക്ടര്‍ പുറത്തിറങ്ങിയിരുന്നു. ഇതിനിടെ യാത്രക്കാരന്‍ ഡബില്‍ ബെല്‍ അടിച്ചതോടെ ബസ് യാത്ര തുടര്‍ന്നു. കണ്ടനകം സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസിലെത്തി 5 മിനിറ്റ് നിര്‍ത്തിയിട്ടപ്പോഴും യാത്രക്കാരിലൊരാള്‍ ബെല്ലടിച്ചു.

ഇതോടെ ബസ് മുന്നോട്ടെടുത്തു. ഇതിനിടെ മറ്റൊരു യാത്രക്കാരനാണ് കണ്ടക്ടര്‍ ബസില്‍ ഇല്ലെന്ന കാര്യം ഡ്രൈവറെ ധരിപ്പിച്ചത്. ഇതോടെ ബസ് ഓട്ടം നിര്‍ത്തി. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ഓട്ടോയില്‍ കണ്ടക്ടര്‍ എത്തി ബസ് യാത്ര തുടരുകയായിരുന്നു.

Related posts