കെഎസ്ആ​ർ​ടി​സി ബ​സി​നു​നേരേ ക​ല്ലേ​റ്:  ഡ്രൈ​വ​ർ​ക്കും യാ​ത്ര​ക്കാ​ര​നും പ​രി​ക്ക്; പുലർച്ചെ രണ്ടിന് അ​മ്പ​ല​പ്പു​ഴ വ​ള​ഞ്ഞ​വ​ഴി​ ഭാ​ഗത്തു വച്ചായിരുന്നു  ആക്രമണം

അമ്പല​പ്പു​ഴ: കെഎ​സ്ആ​ർ​ടി​സി ബ​സി​നു​നേ​രെ​യു​ണ്ടാ​യ ക​ല്ലേ​റി​ൽ് ഡ്രൈ​വ​ർ​ക്കും യാ​ത്ര​ക്കാ​ര​നും പ​രി​ക്ക്. ക​ഐ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി പ്ര​ജി ച​ന്ദ്ര​ൻ (33), യാ​ത്ര​ക്കാ​ര​നാ​യ തി​രു​വ​ന​ന്ത​പു​രം തി​രു​മ​ല, രാ​ജ് നി​വാ​സി​ൽ രാ​ജു​വി​ന്‍റെ മ​ക​ൻ ലി​ജി​ത് (30) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്നു പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ അ​ന്പ​ല​പ്പു​ഴ വ​ള​ഞ്ഞ​വ​ഴി​ഭാ​ഗ​ത്താ​യി​രു​ന്നു സം​ഭ​വം. തൃ​ശൂ​രി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ബ​സി​ന് ആ​രോ ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു. ഗ്ലാ​സ് പൊ​ട്ടി ചി​ല്ലു​കൊ​ണ്ട് ഡ്രൈ​വ​ർ​ക്കും, ക​ല്ല് മൂ​ക്കി​ൽ കൊ​ണ്ട് യാ​ത്ര​ക്കാ​ര​നും പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. അ​ന്പ​ല​പ്പു​ഴ പോ​ലീ​സെ​ത്തി ഇ​വ​രെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളേ​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അമ്പ​ല​പ്പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts