വിളിച്ചാൽ കിട്ടുന്നില്ലെന്ന പരാതി ഇനിപറയേണ്ട; കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളു​ടെ സ​മ​യ​ക്ര​മം ഇ​നി ഗൂ​ഗി​ൾ മാ​പ്പി​ൽ

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

ചാ​ത്ത​ന്നൂ​ർ:​ കെ​എ​സ്ആ​ർ​ടി​സി ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ളു​ടെ സ​മ​യ​ക്ര​മം ഇ​നി ഗൂ​ഗി​ൾ മാ​പ്പി​ൽ അ​റി​യാം. വ​ള​രെ എ​ളു​പ്പ​ത്തി​ൽ ബ​സു​ക​ളു​ടെ വ​ര​വും പോ​ക്കും തി​രി​ച്ച​റി​യു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക സം​വി​ധാ​ന​മാ​ണ് ഗൂ​ഗി​ൾ മാ​പ്പി​ൽ ഒ​രു​ക്കു​ന്ന​ത്.

ഇ​തോ​ടെ, ഡി​പ്പോ​ക​ളി​ൽ വി​ളി​ച്ച് സ​മ​യ​ക്ര​മം അ​ന്വേ​ഷി​ക്കു​ന്ന പ​തി​വ് രീ​തി​ക്ക് വി​രാ​മ​മാ​കും. ആ​ദ്യ ഘ​ട്ട​ത്തി​ൽ ത​മ്പാ​നൂ​ർ ഡി​പ്പോ​യി​ലെ ദീ​ർ​ഘ ദൂ​രം കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളാ​ണ് ഗൂ​ഗി​ൾ മാ​പ്പി​ൽ ഇ​ടം പി​ടി​ക്കു​ക.

ഘ​ട്ടം ഘ​ട്ട​മാ​യി ഓ​രോ ഡി​പ്പോ​യി​ലെ​യും കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​താ​ണ്. ഗൂ​ഗി​ൾ ട്രാ​ൻ​സി​സ്റ്റ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് ഈ ​വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​ത്. ഇ​തി​നോ​ട​കം 600ല​ധി​കം സൂ​പ്പ​ർ ക്ലാ​സ് ബ​സു​ക​ളു​ടെ ഷെ​ഡ്യൂ​ൾ ഗൂ​ഗി​ൾ ട്രാ​ൻ​സി​സ്റ്റി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ബ​സു​ക​ളി​ൽ ജി​പി​എ​സ് ഘ​ടി​പ്പി​ക്കു​ന്ന പ്ര​വൃ​ത്തി​യും അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ്. ഇ​വ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​ന്ന​തോ​ടെ ബ​സു​ക​ളു​ടെ ത​ത്സ​മ​യ യാ​ത്രാ​വി​വ​ര​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ പ​ങ്കു​വ​യ്ക്കാ​ൻ ക​ഴി​യും. ഇ​വ ഉ​ട​ൻ ത​ന്നെ സ​ജ്ജ​മാ​കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

Related posts

Leave a Comment