യാത്രക്കാരന് നെഞ്ചുവേദന; യാത്രക്കാരുടെ അനുമതിയോടെ എങ്ങും നിർത്താതെ ആശുപത്രിയിലെത്തിച്ച് മാതൃകയായി കെഎസ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ

മു​ണ്ട​ക്ക​യം: നെ​ഞ്ചി​നു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട യാ​ത്ര​ക്കാ​ര​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് കെഎ​സ്ആ​ർ​ടി​സി ഡ്രൈ​വ​റും ക​ണ്ട​ക്‌‌ടറും മാ​തൃ​ക​യാ​യി. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തി​നാ​ണ് സം​ഭ​വം.

കു​മ​ളി​യി​ൽ നി​ന്നു കോ​ട്ട​യ​ത്തേ​ക്കു വ​ന്ന കെഎ​സ്ആ​ർ​ടി​സി ബ​സി​ൽ ഈ​രാ​റ്റു​പേ​ട്ട കൊ​ര​ണ്ടി​പ​ള്ളി​യി​ൽ സ​ലീമി(53)നാ​ണ് നെ​ഞ്ചി​ന് വേ​ദ​ന​യു​ണ്ടാ​യ​ത്.

കു​ട്ടി​ക്കാ​നം ക​ഴി​ഞ്ഞ​പ്പോ​ൾ ക​ണ്ട​ക്‌‌ടറു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യും ഉ​ട​ൻ ത​ന്നെ ക​ണ്ട​ക്‌‌ടർ പാ​ല​ക്കാ​ട് സ്വ​ദേ​ശി സെ​ന്തി​ൽ കു​മാ​ർ, ഡ്രൈ​വ​ർ ക​ന്പം​മെ​ട്ട് സ്വ​ദേ​ശി ബി​നു എ​ന്നി​വ​ർ ചേ​ർ​ന്ന് മു​ണ്ട​ക്ക​യം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Related posts

Leave a Comment