വടിവാള്‍ കഴുത്തില്‍ വച്ച് കെഎസ്ആര്‍ടിസി ബസില്‍ കൊള്ള; കോഴിക്കോടുനിന്നും ഇന്നലെ ആറിന് ബംഗളുരിലേക്ക് തിരിച്ച ബസിലായിരുന്നു സംഭവം; ബസിലുണ്ടായിരുന്നത് 45 യാത്രക്കാര്‍

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് നി​ന്നും ബം​ഗളു​രു​വി​ലേ​ക്കു പോ​യ കെഎസ്ആ​ർ​ടി​സി ബ​സി​ൽ കൊ​ള്ള. യാ​ത്ര​ക്കാ​രു​ടെ പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ടു. ആ​യു​ധ​ങ്ങ​ളു​മാ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​യി​രു​ന്നു കൊ​ള്ള.​ ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നോ​ടെ മൈ​സു​രു​വി​നും ബം​ഗളു​രു​വി​നും ഇ​ട​യി​ലെ ചി​ന്ന​പ​ട്ട​ണ​യ്ക്കു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ഡ്രൈ​വ​ർ വാ​ഹ​നം റോ​ഡ​രി​കി​ൽ നി​ർ​ത്തി പു​റ​ത്തി​റ​ങ്ങി​യ സ​മ​യം ബൈ​ക്കി​ലെ​ത്തി​യ നാ​ലം​ഗ സം​ഘ​മാ​ണ് കൊ​ള്ള ന​ട​ത്തി​യ​ത്. ര​ണ്ടു ബൈ​ക്കു​ക​ളി​ലാ​യാ​ണ് ഇ​വ​ർ എ​ത്തി​യ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് ബ​സ് കോ​ഴി​ക്കോ​ടു​നി​ന്നും പു​റ​പ്പെ​ട്ട​ത്. സു​ൽ​ത്താ​ൻ ബ​ത്തേ​രി ഡി​പ്പോ​യി​ലെ ജീ​വ​ന​ക്കാ​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. യാ​ത്ര​ക്കാ​രു​ടെ ക​ഴു​ത്തി​ൽ അരിവാൾവച് ഭീ​ഷ​ണി​പ്പെ​ടു​ത്തി. 45 യാ​ത്ര​ക്കാ​രാ​ണ് ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ല്ലാ​വ​രും ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്നു.​ഡ്രൈ​വ​ർ ഓ​ടി​യെ​ത്തി ബ​സെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ക​വ​ർ​ച്ച​ക്കാ​ർ ഇ​റ​ങ്ങി​യോ​ടി. യാ​ത്ര​ക്കാ​ർ എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​ണ്. പു​ല​ർ​ച്ചെ​യാ​യ​തി​നാ​ൽ ബൈ​ക്ക് ന​ന്പ​ർ ശ്ര​ദ്ധി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് യാ​ത്ര​ക്കാ​ർ മൊ​ഴി ന​ൽ​കി.​ ചി​ക്ക​നെ​ല്ലൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts