ഞങ്ങൾക്ക് കോവിഡ് പരിശോധന നടത്തണം; ഡ്രൈവർക്ക് കോവിഡ്; കോട്ടയം കെഎസ്ആർടിസി ഡിപ്പോ ഡ്രൈവർമാരും കണ്ടക്‌‌ടർമാരും ആശങ്കയിൽ


കോ​ട്ട​യം: കോ​ട്ട​യം കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യം.

ക​ഴി​ഞ്ഞ 24നാ​ണ് ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ർ​ന്നു ഡി​പ്പോ അ​ണു​വി​മു​ക്ത​മാ​ക്കി. ഡി​പ്പോ​യി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ഇപ്പോൾ കുറഞ്ഞിട്ടുണ്ട്.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഡ്രൈ​വ​ർ 20നാ​യി​രു​ന്നു അ​വ​സാ​ന​മാ​യി ഡ്യൂട്ടി​ക്ക് എ​ത്തി​യി​രു​ന്ന​ത്. ഇ​ദ്ദേഹ​വു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​ർ ക്വ​റന്‍റൈ​നി​ലാ​ണ്.

കെഎസ്ആ​ർ​ടി​സി ഡി​പ്പോ​യു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന എ​ല്ലാ​വ​ർ​ക്കും കോ​വി​ഡ് രോ​ഗം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ആ​ന്‍റി​ജ​ൻ, ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment