രാ​ത്രി സ​ര്‍​വീ​സ് അ​വ​സാ​നി​പ്പി​ച്ച് കെ​എ​സ്ആ​ര്‍​ടി​സി;കു​മ​ളി-ക​ട്ട​പ്പ​ന യാ​ത്ര​ക്കാ​ര്‍ ദു​രി​ത​ത്തി​ൽ


കോ​ട്ട​യം: റൂ​ട്ട് ദേ​ശ​സാ​ത്ക​ര​ണ​ത്തി​ന്‍റെ പേ​രി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ പെ​ര്‍​മി​റ്റ് ഏ​റ്റെ​ടു​ക്കു​ന്ന ആ​വേ​ശം സ​ര്‍​വീ​സ് മു​ട​ക്ക​മി​ല്ലാ​തെ ന​ട​ത്തു​ന്ന​തി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി​ക്കി​ല്ല.

കോ​ട്ട​യം-​കു​മ​ളി, കോ​ട്ട​യം-​ക​ട്ട​പ്പ​ന റൂ​ട്ടു​ക​ളി​ല്‍ ഓ​ടി​യി​രു​ന്ന 12 സ്വ​കാ​ര്യ ബ​സു​ക​ളു​ടെ പെ​ര്‍​മി​റ്റ് കെ​എ​സ്ആ​ര്‍​ടി​സി ഏ​റ്റെ​ടു​ത്തി​രു​ന്നു. ഇ​തി​ലെ രാ​ത്രി​കാ​ല സ​ര്‍​വീ​സു​ക​ള്‍ ഏ​റെ​യും അ​വ​സാ​നി​പ്പി​ച്ചു.

കോ​ട്ട​യ​ത്തു​നി​ന്ന് രാ​ത്രി ഓ​രോ മ​ണി​ക്കൂ​ര്‍ ഇ​ട​വി​ട്ട് ന​ട​ത്തി​യി​രു​ന്ന സ​ര്‍​വീ​സ് കോ​വി​ഡ് കാ​ല​ത്തു നി​ല​ച്ച​താ​ണ്. രാ​ത്രി സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ക്കാ​ത്ത​തി​നാ​ല്‍ കെ​കെ റോ​ഡി​ല്‍ രാ​ത്രി 9.30നു ​ശേ​ഷം ബ​സി​ല്ല. ലാ​ഭ​ക​ര​മ​ല്ലെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കാ​ത്ത​ത്.

രാ​ത്രി 11നും 12.30​നും ക​ട്ട​പ്പ​ന​യി​ലേ​ക്കു​ള്ള സ​ര്‍​വീ​സും കെ​എ​സ്ആ​ര്‍​ടി​സി മു​ട​ക്കി. കു​മ​ളി​യി​ല്‍​നി​ന്ന് കോ​ട്ട​യ​ത്തേ​ക്കു​ള്ള രാ​ത്രി സ​ര്‍​വീ​സും കെ​എ​സ്ആ​ര്‍​ടി​സി ഉ​പേ​ക്ഷി​ച്ച​തു യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്നു.

Related posts

Leave a Comment