കെ​എ​സ്ആ​ര്‍​ടി​സി പ​ത്ത​നാ​പു​രം യൂ​ണി​റ്റ് അ​ട​ച്ചു​പൂ​ട്ടു​ന്നു

ചാ​ത്ത​ന്നൂ​ര്‍: കെ​എ​സ്ആ​ര്‍​ടി​സി പ​ത്ത​നാ​പു​രം യൂ​ണി​റ്റ് അ​ട​ച്ചു പൂ​ട്ടു​ന്നു. യൂ​ണി​റ്റി​ലു​ള്ള ബ​സു​ക​ളും സ​ര്‍​വീ​സു​ക​ളും തൊ​ട്ട​ടു​ത്തു​ള്ള ഡി​പ്പോ​ക​ളി​ലേ​ക്ക് കൈ​മാ​റാ​ന്‍ ഓ​പ്പ​റേ​ഷ​ന്‍​സ് വി​ഭാ​ഗം എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര​വി​റ​ക്കി.

പ​ത്ത​നാ​പു​രം ഗ്രാ​മ പ​ഞ്ചാ​യ​ത്തു​മാ​യു​ള്ള പ്ര​ശ്‌​ന​ങ്ങ​ളാ​ണ് യൂ​ണി​റ്റ് നി​ര്‍​ത്ത​ലാ​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യി​ട്ടു​ള്ള​ത്. 39 സ​ര്‍​വീ​സു​ക​ളാ​ണ് പ​ത്ത​നാ​പു​രം ഡി​പ്പോ​യി​ലു​ള്ള​ത്.

ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വി​ട്ടു കൊ​ടു​ത്ത 1.40 ഏ​ക്ക​ര്‍ സ്ഥ​ല​ത്തും കെ​ട്ടി​ട​ത്തി​ലു​മാ​ണ്‌​കെ​എ​സ്ആ​ര്‍​ടി​സി​ഡി​പ്പോ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

15 വ​ര്‍​ഷ​ത്തേ​യ്ക്കാ​ണ് ഈ ​സ്ഥ​ല​വും കെ​ട്ടി​ട​ങ്ങ​ളും ഗ്രാ​മ പ​ഞ്ചാ​യ​ത്ത് കെ ​എ​സ്ആ​ര്‍​ടി​സി​ക്ക് വി​ട്ടു കൊ​ടു​ത്തി​രു​ന്ന​ത്.

പ​ത്ത​നാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കെ​എ​സ്ആ​ര്‍​ടി​സി​ക്ക് പ​ക​രം സ്ഥ​ലം ക​ണ്ടെ​ത്തി ന​ല്‍​കു​ന്ന മു​റ​യ്ക്ക് സ്ഥ​ലം പ​ഞ്ചാ​യ​ത്തി​ന് മാ​ര്‍​ക്ക​റ്റ് പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​തി​നാ​യി തി​രി​കെ ന​ല്‍​കാ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ലും ക​രാ​റി​ലും അ​ന്ന് സൂ​ചി​പ്പി​ച്ചി​രു​ന്നു.

Related posts

Leave a Comment