രണ്ടുപേർക്കും പറയാനുള്ളത്; കെഎസ്ആർടിസി ബസിൽ ഇന്ധനം നിറയ്ക്കുമ്പോൾ യാത്രക്കാർ പുറത്തിറങ്ങി നിൽക്കണോ ? വേണമെന്ന് അധികൃതർ; പ്രതിഷേധവുമായി യാത്രക്കാർ

കോ​ട്ട​യം: കെഎ​സ്ആ​ർ​ടി​സി​യു​ടെ ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ ഡി​പ്പോ​ക​ളി​ൽ നി​ന്ന് ഇ​ന്ധ​നം നി​റ​യ്ക്കു​ന്പോ​ൾ ബ​സി​ലു​ള്ള യാ​ത്ര​ക്കാ​രോ​ട് ഇ​റ​ങ്ങി നി​ല്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് ത​ർ​ക്ക​ത്തി​ന് ഇ​ട​യാ​ക്കു​ന്നു. പ്രാ​യ​മാ​യ​വ​രും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ർ ക​ന​ത്ത മ​ഴ​യ​ത്തും ബ​സി​ൽ നി​ന്ന് ഇ​റ​ങ്ങി നി​ൽ​ക്കേ​ണ്ടി വ​രു​ന്ന​ത് ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ട്.

തി​ര​ക്കു​ള്ള സ​മ​യ​ത്ത് ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന​തി​നു മു​ന്പ് യാ​ത്ര​ക്കാ​ർ ഇ​റ​ങ്ങാ​നും നി​റ​ച്ച​തി​നു ശേ​ഷം ക​യ​റാ​നും താ​മ​സം നേ​രി​ടു​ന്ന​ത് പ​ല​പ്പോ​ഴും ബ​സി​ന്‍റെ സ​മ​യ​ക്ര​മ​ത്തെ ബാ​ധി​ക്കാ​റു​ണ്ടെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.ഇ​ന്ധ​നം നി​റ​യ്ക്കു​ന്പോ​ൾ ബ​സി​ലു​ള്ള യാ​ത്ര​ക്കാ​രോ​ട് ഇ​റ​ങ്ങി നി​ല്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് പ​ല​പ്പോ​ഴും യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​ലാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്.

കെഎ​സ്ആ​ർ​ടി​സി​യി​ൽ ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ ഒ​ഴി​കെ​യു​ള്ള ബ​സു​ക​ൾ ട്രി​പ്പ് തു​ട​ങ്ങു​ന്പോ​ൾ ത​ന്നെ ഇ​ന്ധ​നം നി​റ​യ്ക്ക​ണ​മെ​ന്നാ​ണ് ച​ട്ടം. എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ൽ ട്രി​പ്പ് ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പ് ഇ​ന്ധ​നം നി​റ​യ്ക്കാ​തെ വ​രു​ന്പോ​ഴാ​ണു യാ​ത്ര​ക്കി​ടയി​ൽ ഇ​ന്ധ​നം നി​റ​യ്ക്കേ​ണ്ടി വ​രു​ന്ന​തെ​ന്നും ആ​ളു​ക​ൾ​ക്കു ബ​സി​ൽ നി​ന്നും ഇ​റ​ങ്ങി നി​ല്ക്കേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കു​ന്ന​തെ​ന്നും യാ​ത്ര​ക്കാ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

എ​ന്നാ​ൽ കെഎ​സ്ആ​ർ​ടി​സി ചീ​ഫ് ഓ​ഫീ​സി​ൽ നി​ന്നും ല​ഭി​ച്ചി​രി​ക്കു​ന്ന ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ബ​സി​ലെ യാ​ത്ര​ക്കാ​രോ​ട് ഇ​റ​ങ്ങി നി​ല്ക്കാ​ൻ പ​റ​യു​ന്ന​ത്. പ​ല​പ്പോ​ഴും ബ​സി​ൽ ഡീ​സ​ൽ നി​റ​യ്ക്കു​ന്ന സ​മ​യ​ത്ത് പ​ല​യാ​ത്ര​ക്കാ​രും മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ഇ​ത് ഏ​റെ അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന​താ​ണ്. സു​ര​ക്ഷി​ത​ത്വം മു​ൻ​നി​ർ​ത്തി​യാ​ണു യാ​ത്ര​ക്കാ​രോ​ട് ഇ​റ​ങ്ങി നി​ല്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും പാ​ലാ എ​ടി​ഒ എ.​ടി. ഷി​ബു രാ​ഷ്‌ട്രദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

Related posts