പ്ര​തി​ദി​നം 44,000 കി​ലോ​മീ​റ്റ​ർ കു​റ​ച്ച​പ്പോ​ൾ 43,000 യാ​ത്ര​ക്കാ​ർ വ​ർ​ധി​ച്ചു

ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ളും കി​ലോ​മീ​റ്റ​റു​ക​ളും കു​റ​ച്ച​പ്പോ​ൾ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലും വ​രു​മാ​ന​ത്തി​ലും വ​ൻ വ​ർ​ധ​ന. മാ​ത്ര​മ​ല്ല തി​ങ്ക​ളാ​ഴ്ച​ക​ൾ തോ​റും ഒ​ന്ന​ര​ക്കോ​ടി മു​ത​ൽ കൂ​ടു​ത​ൽ ലാ​ഭ​വും.

സ​ർ​വീ​സ് പ​രി​ഷ്ക​ര​ണ​ത്തി​ലൂ​ടെ​യും ലാ​ഭ​ക​ര​മ​ല്ലാ​ത്ത റൂ​ട്ടു​ക​ൾ പു​നഃസം​ഘ​ടി​പ്പി​ച്ച​തി​ലൂ​ടെ​യും മു​ൻ കാ​ല​ങ്ങ​ളി​ലെ​തി​നെ​ക്കാ​ൾ പ്ര​തി​ദി​നം 44,000 കി​ലോ​മീ​റ്റ​ർ സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കു​റ​ച്ചി​ട്ടു​ണ്ട്. എ​ന്നി​ട്ടും പ്ര​തി​ദി​നം 43,000 യാ​ത്ര​ക്കാ​ർ വ​ർ​ധി​ച്ചി​ട്ടു​ള്ള​താ​യാ​ണ് കെ​എ​സ്ആ​ർ​ടി​സി​യു​ടെ ക​ണ​ക്ക്.

2024 -ൽ 19.84 ​ല​ക്ഷം യാ​ത്ര​ക്കാ​രാ​യി​രു​ന്ന​ത് 2025 ൽ 20.77 ​ല​ക്ഷ​മാ​യി വ​ർ​ധി​ച്ചു. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 1.6 കോ​ടി​യാ​ണ് വാ​ർ​ഷി​ക വ​ർ​ധ​ന. 2024 ഡി​സം​ബ​റി​ൽ പ്ര​തി​ദി​ന വ​രു​മാ​നം ശ​രാ​ശ​രി 7.8 കോ​ടി​യാ​യി​രു​ന്ന​ത് 2025 ഡി​സം​ബ​റി​ൽ 8.34 കോ​ടി​യാ​യി. 2025 ജ​നു​വ​രി​യി​ൽ പ്ര​തി​ദി​ന വ​രു​മാ​നം ശ​രാ​ശ​രി 7.53 കോ​ടി​യാ​യി​രു​ന്ന​ത് 2025 ജ​നു​വ​രി​യി​ൽ 8.86 കോ​ടി​യാ​യി ഉ​യ​ർ​ന്നു. വ​രു​മാ​നം പ്ര​തി​ദി​നം 9 കോ​ടി​യാ​യി ഉ​യ​ർ​ന്നാ​ൽ ലാ​ഭ-​ന​ഷ്ട​ങ്ങ​ളി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലെ​ത്തു​മെ​ന്നാ​ണ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ വി​ല​യി​രു​ത്ത​ൽ .

തി​ങ്ക​ളാ​ഴ്ച ദി​വ​സ​ങ്ങ​ളി​ൽ വ​രു​മാ​നം കു​ത്ത​നെ ഉ​യ​രു​ന്ന സ്ഥി​തി​യാ​ണ്. ജ​നു​വ​രി അ​ഞ്ചി​ന് 12.18 കോ​ടി ടി​ക്ക​റ്റ് വ​രു​മാ​ന​വും 0.83 കോ​ടി ടി​ക്ക​റ്റി​ത​ര​വ​രു​മാ​ന​വും കൂ​ടി 13.01 കോ​ടി​യാ​യി​രു​ന്നു. ജ​നു​വ​രി 12-ന് ​ടി​ക്ക​റ്റ് വ​രു​മാ​നം 10.89 കോ​ടി​യും ടി​ക്ക​റ്റി​ത​ര വ​രു​മാ​ന​മാ​യ 82 ല​ക്ഷ​വും കൂ​ടി 11.71 കോ​ടി​യാ​യി​രു​ന്നു വ​രു​മാ​നം. എ​ല്ലാ തി​ങ്ക​ളാ​ഴ്ച​ക​ളി​ലും 10.5 കോ​ടി​ക്ക് മു​ക​ളി​ൽ വ​രു​മാ​ന​മു​ണ്ടാ​കു​ന്നു​ണ്ട്. 4350 ഓ​ളം ബ​സു​ക​ളാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.


പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

Related posts

Leave a Comment