ന​ര​ക​തു​ല്യ​മാ​യി ആ​ല​പ്പു​ഴ- എ​റ​ണാ​കു​ളം ട്രെ​യി​ന്‍ യാ​ത്ര; ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ

ആ​ല​പ്പു​ഴ: ന​ര​ക​തു​ല്യ​മാ​യി ആ​ല​പ്പു​ഴ-എ​റ​ണാ​കു​ളം ട്രെ​യി​ന്‍ യാ​ത്ര. ഈ ​റൂ​ട്ടി​ലെ യാ​ത്ര ദി​വ​സം ചെ​ല്ലു​ന്തോ​റും കൂ​ടു​ത​ല്‍ ക്ലേ​ശ​ക​ര​മാ​കു​ക​യാ​ണെ​ന്ന് യാ​ത്ര​ക്കാ​ര്‍ പ​റ​യു​ന്നു. ട്രെ​യി​നു​ക​ളു​ടെ എ​ണ്ണ​ക്കു​റ​വും ഉ​ള്ള ട്രെ​യി​നു​ക​ള്‍​ക്ക് എ​ല്ലാ സ്റ്റേ​ഷ​നു​ക​ളി​ലും സ്റ്റോ​പ്പി​ല്ലാ​ത്ത​തും തീ​ര​ദേ​ശ​പാ​ത​യി​ലെ യാ​ത്ര​ക്കാ​രു​ടെ യാ​ത്ര ദു​രി​ത​പൂ​ര്‍​ണ​മാ​ക്കു​ന്നു.

വ​ന്ദേ​ഭാ​ര​തി​നാ​യി മ​റ്റു ട്രെ​യി​നു​ക​ളു​ടെ സ​മ​യം മാ​റ്റി​യ​തും പ​ല സ്ഥ​ല​ങ്ങ​ളി​ലും പി​ടി​ച്ചി​ടു​ന്ന​തും സ്ഥി​രം യാ​ത്ര​ക്കാ​ര്‍​ക്കാ​ണ് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​ത്. ഇ​വ​ർ വീ​ടു​ക​ളി​ലെ​ത്താ​ൻ ഏ​റെ വൈ​കു​ന്നു. അ​രൂ​ര്‍ ദേ​ശീ​യ​പാ​ത​യി​ല്‍ ഗ​താ​ഗ​തനി​യ​ന്ത്ര​ണം കൂ​ടി വ​ന്ന​പ്പോ​ള്‍ ട്രെ​യി​ന്‍ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ മു​ന്‍ കാ​ല​ങ്ങ​ളേ​ക്കാ​ള്‍ വ​ര്‍​ധ​ന​യുണ്ടാ​യി. നി​ല്‍​ക്കാ​ന്‍ പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ് ട്രെ​യി​നു​ക​ളി​ൽ.

വൈ​കി​ട്ട് എ​റ​ണാ​കു​ള​ത്തു​നി​ന്ന് ആ​ല​പ്പു​ഴ​യ്ക്കു​ള്ള ആ​ദ്യ ട്രെ​യി​ന്‍ നാ​ലു​മ​ണി​യു​ടെ പാ​സ​ഞ്ച​റാ​ണ്. ഇ​ത് 5.30ന് ​ആ​ല​പ്പു​ഴ​യി​ലെ​ത്തും. എം​ജി​ആ​ര്‍ ചെ​ന്നൈ സൂ​പ്പ​ര്‍ ഫാ​സ്റ്റ് എ​ക്‌​സ്പ്ര​സി​നാ​യി ഈ ​ട്രെ​യി​ന്‍ പ​ത്തു​മി​നി​ട്ടോ​ളം കു​മ്പ​ള​ത്ത് പി​ടി​ച്ചി​ടും. 5.30ന് ​മു​മ്പ് ഈ ​ട്രെ​യി​ന്‍ ആ​ല​പ്പു​ഴ​യി​ലെ​ത്തി​യി​ല്ലെ​ങ്കി​ല്‍ ഇ​തി​ലെ​ത്തു​ന്ന​വ​ര്‍​ക്ക് 5.35ന് ​പു​റ​പ്പെ​ടു​ന്ന ആ​ല​പ്പു​ഴ-കൊ​ല്ലം മെ​മു കി​ട്ടാ​തെ​വ​രും.

എ​റ​ണാ​കു​ളം-​ആ​ല​പ്പു​ഴ പാ​സ​ഞ്ച​ര്‍ നാ​ലിന് പോ​കു​ന്ന​തി​നാ​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ഇ​തി​ല്‍ യാ​ത്ര സാ​ധ്യ​മ​ല്ല. പി​ന്നീ​ടു​ള്ള​ത് 4.20ന് ​എ​റ​ണാ​കു​ള​ത്തെ​ത്തു​ന്ന ഏ​റ​നാ​ട് എ​ക്സ് പ്ര​സാ​ണ്. ഈ ​ട്രെ​യി​നി​ന് കു​മ്പ​ളം, വ​യ​ലാ​ര്‍, തി​രു​വി​ഴ, മാ​രാ​രി​ക്കു​ളം, ക​ല​വൂ​ര്‍, തു​മ്പോ​ളി എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ല്‍ സ്റ്റോ​പ്പി​ല്ലാ​ത്ത​തി​നാ​ല്‍ ഭൂ​രി​ഭാ​ഗം പേ​ര്‍​ക്കും ആ​ശ്ര​യി​ക്കാ​നാ​വി​ല്ല.

21 കോ​ച്ചു​ക​ളു​ള്ള ട്രെ​യി​നി​ല്‍ 13 ജ​ന​റ​ല്‍ കോ​ച്ചു​ക​ളു​ണ്ടെ​ങ്കി​ലും വ​ന്‍​തി​ര​ക്കാ​ണ്. 4.20ന് ​ഏ​റ​നാ​ട് പോ​യാ​ല്‍ 5.25ന്‍റെ ജ​ന​ശ​താ​ബ്ദി​യാ​ണ് അ​ടു​ത്ത​ത്. ഇ​തി​ല്‍ ജ​ന​റ​ല്‍ കോ​ച്ചു​ക​ളി​ല്ല. പി​ന്നെ ആ​ശ്ര​യം 6.25ന്‍റെ എ​റ​ണാ​കു​ളം-കാ​യം​കു​ളം പാ​സ​ഞ്ച​റാ​ണ്. മു​മ്പ് വൈ​കി​ട്ട് ആ​റി​ന് പു​റ​പ്പെ​ട്ടി​രു​ന്ന ട്രെ​യി​ന്‍ 30 മി​നി​റ്റി​ല​ധി​ക​മാ​ണ് വ​ന്ദേ​ഭാ​ര​ത് ക​ട​ന്നു​പോ​കു​ന്ന​തി​ന് കു​മ്പ​ള​ത്ത് പി​ടി​ച്ചി​ടു​ന്ന​ത്.

പി​ന്നീ​ട് ട്രെ​യി​നി​ന്‍റെ സ​മ​യം 6.25 ആ​ക്കി. വി​ദ്യാ​ര്‍​ഥി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രു​മ​ട​ക്കം ര​ണ്ടാ​യി​ര​ത്തോ​ളം പേ​രാ​ണ് ഇ​തി​ല്‍ ദി​വ​സ​വും യാ​ത്ര​ചെ​യ്യു​ന്ന​ത്. സ​മ​യം മാ​റ്റി​യെ​ങ്കി​ലും വ​ന്ദേ​ഭാ​ര​ത് ക​ട​ന്നു​പോ​കു​ന്ന​തി​നാ​യി 40 മി​നി​ട്ടോ​ളം കു​മ്പ​ള​ത്തും തു​റ​വൂ​രു​മാ​യി ട്രെ​യി​ന്‍ പി​ടി​ച്ചി​ടു​ന്ന അ​വ​സ്ഥ ഇ​പ്പോ​ഴു​മു​ണ്ട്.

മു​മ്പ് 8.20ന് ​കാ​യം​കു​ള​ത്തെ​ത്തി​യി​രു​ന്ന ട്രെ​യി​ന്‍​ ഇ​പ്പോ​ള്‍ 9.30 നാ​ണെ​ത്തു​ന്ന​ത്. തി​ങ്ങി​നി​റ​ഞ്ഞ് ശ്വാ​സം കി​ട്ടാ​തെ യാ​ത്ര​ക്കാ​ര്‍ ട്രെ​യി​നി​ല്‍ കു​ഴ​ഞ്ഞു​വീ​ഴാ​റു​ണ്ട്. നാ​ളു​ക​ളാ​യി യാ​ത്ര​ക്കാ​ര്‍ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ന്നു​ണ്ടെ​ങ്കി​ലും യാ​തൊ​രു പ​രി​ഹാ​ര​വും കാ​ണു​ന്നി​ല്ല. ഇ​ത്ത​ര​ത്തി​ല്‍ ശ്വാ​സം​മു​ട്ടി യാ​ത്ര ചെ​യ്യു​മ്പോ​ള്‍ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ള്‍ ഉ​ണ്ടാ​കാ​റു​ണ്ട്. ഇ​തി​നൊ​ക്കെ ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.

Related posts

Leave a Comment