ശ​രി​ക്കും ആ​ന​ച്ച​ന്ദം… ദി​വ​സ​വും ഒ​രേ ബ​സി​ൽ സ​ഞ്ച​രി​ക്കു​ന്ന യാ​ത്ര​ക്കാ​ർ സൗ​ഹൃ​ദ​കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ച്ചു

ക​ട്ട​പ്പ​ന: എ​രു​മേ​ലി​യി​ൽനി​ന്നു പു​ല​ർ​ച്ചെ ഇ​ടു​ക്കി ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ സ​ഞ്ച​രി​ക്കു​ന്ന യാ​ത്ര​ക്കാ​ർ സൗ​ഹൃ​ദകൂ​ട്ടാ​യ്മ രൂ​പീ​ക​രി​ച്ചു. ഈ ​ബ​സി​ൽ ഏ​റ്റ​വുമ​ധി​കം സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്.

ഇ​ടു​ക്കി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്, മെ​ഡി​ക്ക​ൽ കോ​ള​ജ്, ക​ള​ക്ട​റേ​റ്റ്, എ​സ്‌പി ​ഓ​ഫീ​സ് തു​ട​ങ്ങി​യ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ ഈ ​ബ​സി​ലെ സ്ഥി​രം യാ​ത്ര​ക്കാ​രാ​ണ്.

ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ച്ച് പു​തു​വ​ത്സ​രത്ത​ലേ​ന്ന് ആ​ഘോ​ഷ​മാ​ക്കി മാ​റ്റി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ട്ട​പ്പ​ന കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ സം​ഘ​ടി​പ്പി​ച്ച പു​തു​വ​ത്സ​രാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ കൂ​ട്ടാ​യ്മ​യി​ലെ മു​ഴു​വ​ൻ ആ​ളു​ക​ളും പ​ങ്കെ​ടു​ത്തു.​ തു​ട​ർ​ന്നു കേ​ക്ക് മു​റി​ച്ച് സ​ന്തോ​ഷം പ​ങ്കി​ട്ടു. ​വ​ർ​ഷ​ങ്ങ​ളാ​യി പ​തി​വുതെ​റ്റാ​തെ സ​ർ​വീ​സ് ന​ട​ത്തു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സാണിത്.

ത​ങ്ങ​ളെ സു​ര​ക്ഷി​ത​മാ​യി ജോ​ലി​സ്ഥ​ല​ത്ത് എ​ത്തി​ക്കു​ന്ന ഡ്രൈ​വ​ർ​ക്കും ക​ണ്ട​ക്ട​ർ​ക്കും​ആ​ദ​ര​വ് അ​ർ​പ്പി​ക്കാനും കൂ​ട്ടാ​യ​മ മ​റ​ന്നി​ല്ല. ക​ട്ട​പ്പ​ന കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ എ​ടിഒ ​ഷാ​ജി കു​ര്യാ​ക്കോ​സ്, പി.​കെ. ഷെ​ഫീ​ഖ്, ജോ​ഷി ജോ​ർ​ജ്, പി.​കെ. പ്ര​കാ​ശ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts

Leave a Comment