മരണത്തിലും വി​സ്മ​യ​മാ​യി അ​ശ്വി​ൻ: മൂ​ന്നു​പേ​രി​ലൂ​ടെ ഡോ. ​അ​ശ്വി​ൻ ഇ​നി ജീ​വി​ക്കും

കൊ​ല്ലം: മ​ര​ണ​ശേ​ഷ​വും മൂ​ന്നു​പേ​ർ​ക്ക് ജീ​വി​ന്‍റെ വെ​ളി​ച്ചം പ​ക​ർ​ന്ന് ഡോ. ​അ​ശ്വി​ൻ മോ​ഹ​ന​ച​ന്ദ്ര​ൻ നാ​യ​ർ യാ​ത്ര​യാ​യി. കോ​ഴി​ക്കോ​ട് കെ​എം​സി​ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ശ​സ്ത്ര​ക്രി​യ വി​ഭാ​ഗം ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന അ​ശ്വി​ൻ (32) ക​ഴി​ഞ്ഞ മാ​സം ഒ​രു റി​സോ​ർ​ട്ടി​ലെ നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ വെ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്നാ​ണ് വി​ട​വാ​ങ്ങി​യ​ത്.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ശ്വി​ൻ ആ​ഴ്ച​ക​ളോ​ളം ചി​കി​ത്സ​യി​ലാ​യി​രു​ന്നെ​ങ്കി​ലും മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. മ​ക​ന്‍റെ വി​യോ​ഗ​ത്തി​ന്‍റെ തീ​രാ​ദുഃ​ഖ​ത്തി​നി​ട​യി​ലും അ​വ​യ​വ​ങ്ങ​ൾ ദാ​നം ചെ​യ്യാ​ൻ മാ​താ​പി​താ​ക്ക​ൾ എ​ടു​ത്ത തീ​രു​മാ​നം നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് പ്ര​തീ​ക്ഷ​യാ​യ​ത്.

സ​ർ​ക്കാ​രി​ന്‍റെ മൃ​ത​സ​ഞ്ജീ​വ​നി പ​ദ്ധ​തി​യി​ലൂ​ടെ ദാ​നം ചെ​യ്ത ക​ര​ൾ, ഹൃ​ദ​യ വാ​ൽ​വ്, നേ​ത്ര​പ​ട​ല​ങ്ങ​ൾ എ​ന്നി​വ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന രോ​ഗി​ക​ൾ​ക്ക് വി​ജ​യ​ക​ര​മാ​യി കൈ​മാ​റി. കെ-​സോ​ട്ടോ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ചൈ​ന​യി​ൽ നി​ന്ന് വൈ​ദ്യ​ശാ​സ്ത്ര പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ അ​ശ്വി​ൻ ഉ​പ​രി​പ​ഠ​ന​ത്തി​നാ​യു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ൾ​ക്കി​ട​യി​ലാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വ​രാ​നി​രി​ക്കു​ന്ന ഓ​ഗ​സ്റ്റി​ൽ വി​വാ​ഹം നി​ശ്ച​യി​ച്ചി​രു​ന്ന അ​ശ്വി​ന്‍റെ വേ​ർ​പാ​ട് ഉ​റ്റ​വ​ർ​ക്ക് വ​ലി​യ ആ​ഘാ​ത​മാ​യി.

റി​ട്ട. അ​ധ്യാ​പ​ക​നാ​യ മോ​ഹ​ന​ച​ന്ദ്ര​ൻ നാ​യ​രു​ടെ​യും റി​ട്ട. ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ അ​മ്മി​ണി​യ​മ്മ​യു​ടെ​യും മ​ക​നാ​യ അ​ശ്വി​ന്‍റെ മാ​തൃ​കാ​പ​ര​മാ​യ ഈ ​പ്ര​വൃ​ത്തി​യെ ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ അ​ഭി​ന​ന്ദി​ച്ചു.

Related posts

Leave a Comment