എം​പാ​ന​ൽ ജീ​വ​ന​ക്കാ​രെ സം​ര​ക്ഷി​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ന​യം; നി​യ​മ ന​ട​പ​ടി തു​ട​രു​മെ​ന്ന് ത​ച്ച​ങ്ക​രി

കൊ​ച്ചി: എം​പാ​ന​ൽ ജീ​വ​ന​ക്കാ​രെ സം​ര​ക്ഷി​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ന​യ​മെ​ന്ന് കെ​എ​സ്ആ​ർ​ടി​സി എം​ഡി ടോ​മി​ൻ ജെ. ​ത​ച്ച​ങ്ക​രി. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കും. എ​ന്നാ​ൽ നി​യ​മ ന​ട​പ​ടി തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

കെ​എ​സ്ആ​ർ​ടി​സി നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ൾ കോ​ട​തി​യെ അ​റി​യി​ക്കും. ഇ​പ്പോ​ഴു​ള്ള​ത് താ​ത്കാ​ലി​ക പി​ൻ​മാ​റ്റം മാ​ത്ര​മാ​ണെ​ന്നും ടോ​മി​ൻ ത​ച്ച​ങ്ക​രി കൂ​ട്ടി​ച്ചേ​ർ​ത്തു.

താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ പി​രി​ച്ചു വി​ട​ൽ ഉ​ട​ൻ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഇ​ന്ന് ഉ​ത്ത​ര​വി​ട്ടിരുന്നു. ഒ​രു താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​ൻ പോ​ലും ജോ​ലി​യി​ൽ ഇ​ല്ലെ​ന്ന് കെ​എ​സ്ആ​ർ​ടി​സി ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു.

കോ​ട​തി ഉ​ത്ത​ര​വ് പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ ത​ല​പ്പ​ത്തി​രി​ക്കു​ന്ന​വ​രെ മാ​റ്റാ​ൻ അ​റി​യാ​മെ​ന്നും ഹൈ​ക്കോ​ട​തി ഓ​ർ​മ​പ്പെ​ടു​ത്തി. പ​രീ​ക്ഷ എ​ഴു​തി ജ​യി​ച്ച​വ​രോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ് കെ​എ​സ്ആ​ർ​ടി​സി ന​ട​ത്തു​ന്ന​തെ​ന്നും ഹൈ​ക്കോ​ട​തി വി​മ​ർ​ശി​ച്ചു.

Related posts