ശ​ബ​രി​മ​ല: സെക്രട്ടറിയേറ്റിനു മുന്നിലെ ബി​ജെ​പി​യു​ടെ നി​രാ​ഹാ​ര സ​മ​രം പ​തി​ന​ഞ്ചാം ദി​വ​സ​ത്തി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ബി​ജെ​പി സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ൽ ന​ട​ത്തു​ന്ന നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹം ഇ​ന്ന് പ​തി​ന​ഞ്ചാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നു. ബി​ജെ​പി മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​കെ.​പ​ത്മ​നാ​ഭ​നാ​ണ് നി​രാ​ഹാ​രം അ​നു​ഷ്ഠി​ക്കു​ന്ന​ത്.

നേ​ര​ത്തെ ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ​ൻ.​രാ​ധാ​കൃ​ഷ്ണ​നാ​യി​രു​ന്നു നി​രാ​ഹാ​രം അ​നു​ഷ്ഠി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് സി.​കെ.​പ​ത്മ​നാ​ഭ​ൻ നി​രാ​ഹാ​രം ആ​രം​ഭി​ച്ച​ത്.

Related posts