കണ്ടക്ടർമാരെ വലച്ച് ടി​ക്ക​റ്റ്റാ​ക്ക് മോഷണസംഘം; ​നഷ്ടപ്പെട്ട റാ​ക്കി​ലു​ണ്ടാ​യി​രു​ന്ന ടി​ക്ക​റ്റു​ക​ളു​ടെ മൂ​ല്യ​ത്തി​ലു​മു​ള്ള തു​ക​ നൽകേണ്ട ഗതികേടിൽ ക​ണ്ട​ക്ട​ർമാർ


പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ: കെഎ​സ്ആ​ർടി സി ബ​സു​ക​ളി​ൽ നി​ന്നും ടി​ക്ക​റ്റ് റാ​ക്ക് മോ​ഷ​ണം പ​തി​വാ​കു​ന്നു. ഒ​രു മാ​സ​ത്തി​ന​കം ആ​റ് ബ​സു​ക​ളി​ൽ നി​ന്നാ​ണ് ടി​ക്ക​റ്റ് റാ​ക്ക് മോ​ഷ്ടി​ച്ച​ത്.​ വി​ദ​ഗ്ദ സം​ഘ​മാ​ണ് ഇ​തി​ന് പി​ന്നി​ൽ.

എ​ല്ലാ മോ​ഷ​ണ​ങ്ങ​ളും ത​മ്പാ​നൂ​ർ ബ​സ് സ്റ്റാ​ൻഡി​ലാ​ണ്. മാ​ത്ര​മ​ല്ല ഒ​രേ ശൈ​ലി​യി​ലു​മാ​ണ് മോ​ഷ​ണം. ബ​സ് സ​ർ​വീ​സി​നാ​യി ബേ​യി​ൽ പി​ടി​ച്ചി​ട്ട​ശേ​ഷം ക​ണ്ട​ക്ട​ർ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ഓ​ഫീ​സി​ൽ സ​മ​യം രേ​ഖ​പ്പെ​ടു​ത്താ​ൻ പോ​യി തി​രി​ച്ചു വ​രു​ന്ന​തി​നി​ട​യി​ലാ​ണ് മോ​ഷ​ണം.

ടി​ക്ക​റ്റ് റാ​ക്ക് ന​ഷ്ട​പ്പെ​ട്ടാ​ൽ വ​ൻ തു​ക​യാ​ണ് ക​ണ്ട​ക്ട​ർ കെഎ​സ്ആ​ർടി സിക്ക് ​അ​ട​യ്ക്കേ​ണ്ടി വ​രു​ന്ന​ത്.ഏ​റ്റ​വും ഒ​ടു​വി​ൽ ക​ഴി​ഞ്ഞ ദി​വ​സം കി​ളി​മാ​നൂ​ർ ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ സീ​മ​യു​ടെ റാ​ക്കാ​ണ് മോ​ഷ്ടി​ച്ച​ത്.​

റാ​ക്ക് സൂ​ക്ഷി​ച്ചി​രു​ന്ന ബാ​ഗി​ൽ ലൈ​സ​ൻ​സ്, ആ​ധാ​ർ, പാ​ൻ കാ​ർ​ഡ്, എ​ടി​എം കാ​ർ​ഡ്, ഡ്യൂ​ട്ടി പാ​സ് തു​ട​ങ്ങി​യ വി​ല​പ്പെ​ട്ട രേ​ഖ​ക​ളു​മു​ണ്ടാ​യി​രു​ന്നു.​

ക​ഴി​ഞ്ഞ 12-ന് ​ആ​റ്റി​ങ്ങ​ൽ ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ രാ​ജ​ല​ക്ഷ്മി​യു​ടെ​യും ഏഴിന് ​എ​ട​ത്വാ ഡി​പ്പോ​യി​ലെ റെ​ജി​യു​ടെ​യും റാ​ക്ക് സൂ​ക്ഷി​ച്ചി​രു​ന്ന ബാ​ഗു​ക​ളാ​ണ് മോ​ഷ്ടി​ച്ച​ത്.

അ​തി​ന് തൊ​ട്ടു​മു​മ്പു​ള്ള ര​ണ്ടാ​ഴ്ച​ക​ളി​ൽ മൂ​ന്ന് ക​ണ്ട​ക്ട​ർ​മാ​രു​ടെ റാ​ക്കു​ക​ള​ട​ങ്ങി​യ ബാ​ഗു​ക​ൾ മോ​ഷ​ണം പോ​യി​രു​ന്നു. ഒ​രു റാ​ക്ക് ന​ഷ്ട​പ്പെ​ട്ടാ​ൽ ആ​റാ​ക്കി​ലു​ണ്ടാ​യി​രു​ന്ന ടി​ക്ക​റ്റു​ക​ളു​ടെ മു​ഴു​വ​ൻ മൂ​ല്യ​ത്തി​ലു​മു​ള്ള തു​ക​യാ​ണ് ക​ണ്ട​ക്ട​ർ കെ ​എ​സ് ആ​ർ ടി ​സി യ്ക്ക് ​ന​ല്കേ​ണ്ടി വ​രു​ന്ന​ത്.

Related posts

Leave a Comment