കെ​എ​സ്ആ​ര്‍​ടി​സി​യെ ‘താ​മ​രാ​ക്ഷ​ന്‍ പി​ള്ള’​യാ​ക്കി ക​ല്യാ​ണ​യാ​ത്ര ! ഡ്രൈ​വ​ര്‍​ക്ക് എ​ട്ടി​ന്റെ പ​ണി​യു​മാ​യി മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പ്…

കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ നി​യ​മ​ലം​ഘ​നം ന​ട​ത്തി ക​ല്യാ​ണ​യാ​ത്ര ന​ട​ത്തി​യ​തി​ല്‍ കേ​സെ​ടു​ത്ത് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്.

വ​ഴി​കാ​ണാ​ത്ത​വി​ധം അ​ല​ങ്കാ​രം ന​ട​ത്തി യാ​ത്ര ന​ട​ത്തി​യ​തി​നാ​ണ് കെ​സെ​ടു​ത്ത​ത്.

ബ​സ് ഓ​ടി​ച്ച കോ​ത​മം​ഗ​ലം ഡി​പ്പോ​യി​ലെ ഡ്രൈ​വ​ര്‍ എ​ന്‍. എം ​റ​ഷീ​ദി​ന് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി.

ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കാ​തി​രി​ക്കാ​നു​ള്ള കാ​ര​ണം ഡ്രൈ​വ​ര്‍ ബോ​ധി​പ്പി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ല്‍ തു​ട​ര്‍​ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ജോ​യി​ന്റ് ആ​ര്‍.​ടി.​ഒ വ്യ​ക്ത​മാ​ക്കി.

നെ​ല്ലി​മ​റ്റ​ത്തു നി​ന്ന് ഇ​രു​മ്പു​പാ​ല​ത്തേ​ക്ക് ആ​യി​രു​ന്നു ക​ല്യാ​ണ​യാ​ത്ര. ദി​ലീ​പ് ചി​ത്രം ക​ല്യാ​ണ​രാ​മ​നി​ലെ ‘താ​മ​രാ​ക്ഷ​ന്‍ പി​ള്ള’ ബ​സി​നെ അ​നു​ക​രി​ച്ചാ​ണ് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് അ​ല​ങ്ക​രി​ച്ച​ത്.

ബ​സി​ന്റെ മു​ക​ളി​ല്‍ താ​മ​രാ​ക്ഷ​ന്‍ പി​ള്ള എ​ന്ന് പേ​രെ​ഴു​തി ഒ​ട്ടി​ക്കു​ക​യും ചെ​യ്തു. ചി​ത്ര​ത്തി​ലേ​തി​നു സ​മാ​ന​മാ​യി വ​ഴി​കാ​ണാ​ത്ത രീ​തി​യി​ല്‍ വാ​ഴ​യും കാ​ടു​പ​ട​ല​ങ്ങ​ളും വെ​ച്ച് ബ​സ് അ​ല​ങ്ക​രി​ച്ച​തി​നാ​ണ് ഇ​പ്പോ​ള്‍ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment