ക​ഞ്ചാ​വ് വി​റ്റ ലാ​ഭം ന​ല്‍​കാ​ഞ്ഞ​തി​ല്‍ ക​ലി​മൂ​ത്ത് സു​ഹൃ​ത്തി​ന്റെ അ​മ്മ​യു​ടെ ക​ണ്ണി​ല്‍ കു​രു​മു​ള​ക് സ്‌​പ്രേ അ​ടി​ച്ചു!ഹെല്‍മറ്റു കൊണ്ട് തലയടിച്ചു പൊട്ടിച്ചു;യു​വാ​വ് പി​ടി​യി​ല്‍…

ക​ഞ്ചാ​വ് പൊ​തി​ക​ള്‍ വി​റ്റ ലാ​ഭ​ത്തെ ചൊ​ല്ലി​യു​ള്ള ദേ​ഷ്യ​ത്തി​ല്‍ സു​ഹൃ​ത്തി​ന്റെ വീ​ട്ടി​ല്‍ ക​യ​റി അ​മ്മ​യു​ടെ ക​ണ്ണി​ല്‍ കു​രു​മു​ള​ക് സ്‌​പ്രേ അ​ടി​ച്ച​ശേ​ഷം ഹെ​ല്‍​മെ​റ്റു​കൊ​ണ്ട് ത​ല​യ​ടി​ച്ചു പൊ​ട്ടി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ല്‍. ക​മ്പി​പ്പാ​ലം ഭാ​ഗ​ത്താ​ണ് സം​ഭ​വം.

തൊ​ടു​പു​ഴ കോ​ലാ​നി​യി​ല്‍ പ​ഞ്ച​വ​ടി​പ്പാ​ലം ഭാ​ഗ​ത്തു​ള്ള കു​ള​ത്തൂ​ര്‍ വീ​ട്ടി​ല്‍ ലി​ബി​ന്‍ ബേ​ബി( 23)യാ​ണ് പി​ടി​യി​ലാ​യ​ത്. തൊ​ടു​പു​ഴ ഡി​വൈ.​എ​സ്.​പി.​യു​ടെ സ്‌​പെ​ഷ്യ​ല്‍ സ്‌​ക്വാ​ഡാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ആ​ന്ധ്ര​യി​ല്‍​നി​ന്ന് കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വ് പൊ​തി​ക​ളാ​ക്കി വി​റ്റ നാ​ല്‍​വ​ര്‍ സം​ഘം മു​ട​ക്കി​യ പ​ണ​ത്തി​ന്റെ ലാ​ഭം ല​ഭി​ച്ച ഒ​രാ​ള്‍ അ​ത് പ​ങ്കു​വെ​യ്ക്കാ​ന്‍ ത​യാ​റാ​കാ​തി​രു​ന്ന​താ​ണ് പ്ര​ശ്‌​ന​ങ്ങ​ളു​ടെ തു​ട​ക്കം.

തു​ട​ര്‍​ന്ന് ലാ​ഭം ഒ​റ്റ​യ്ക്ക് കൈ​ക്ക​ലാ​ക്കി​യ ആ​ളി​ന്റെ വീ​ട്ടി​ലെ​ത്തി​യ മൂ​വ​ര്‍​സം​ഘം നാ​ലാ​മ​നെ കാ​ണാ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് ഇ​യാ​ളു​ടെ അ​മ്മ​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട മ​റ്റൊ​രു പ്ര​തി​യാ​യ മ​ല​ങ്ക​ര മാ​പ്ര ഭാ​ഗ​ത്ത് ചെ​ങ്കി​ല​ത്ത് വീ​ട്ടി​ല്‍ ആ​ദ​ര്‍​ശ് എ​ന്ന വ​ടി​വാ​ള്‍ അ​ച്ചു​വി​നെ ഒ​രു വ​ധ​ശ്ര​മ​ക്കേ​സി​ല്‍ ശ​നി​യാ​ഴ്ച തൊ​ടു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

സെ​പ്റ്റം​ബ​ര്‍ 13-ന് ​ന​ട​ന്ന സം​ഭ​വ​മാ​യി​രു​ന്നെ​ങ്കി​ലും പ്ര​തി​ക​ള്‍ ഒ​ളി​വി​ല്‍ പോ​യ​തി​നാ​ല്‍ ഇ​തു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്യാ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല.

കേ​സി​ലെ അ​വ​ശേ​ഷി​ക്കു​ന്ന പ്ര​തി​യെ​യും അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് കേ​സു​ക​ളി​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ടാ​ത്ത പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തു​മെ​ന്നും ഡി​വൈ.​എ​സ്.​പി. എം.​ആ​ര്‍.​മ​ധു​ബാ​ബു പ​റ​ഞ്ഞു.

Related posts

Leave a Comment