സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ വ​ഴി​യി​ൽ കി​ട​ക്കേ​ണ്ട, കെ​എ​സ്ആ​ർ​ടി​സി​ക്കാ​ർ ന​ന്നാ​ക്കും…

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​നാ​യി രാ​ജ്യം ലോ​ക്ക് ഡൗ​ണി​ൽ തു​ട​രു​ന്ന​തി​നി​ടെ അ​വ​ശ്യ സ​ർ​വീ​സു​ക​ളു​ടേ​ത​ട​ക്കം വാ​ഹ​ന​ങ്ങ​ൾ വ​ഴി​യി​ൽ കി​ട​ക്കേ​ണ്ട; കെ​എ​സ്ആ​ർ​ടി​സി മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം അ​തു ന​ന്നാ​ക്കി ന​ൽ​കും.

കെ​എ​സ്ആ​ർ​ടി​സി സൗ​ത്ത് സോ​ണി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ ന​ന്നാ​ക്കി ന​ൽ​കി​യ പ​ത്ത​നം​തി​ട്ട മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗ​ത്തി​ന് അ​ഭി​നന്ദ​ന സ​ന്ദേ​ശ​വു​മാ​യി മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ.

സൗ​ത്ത് സോ​ണ്‍ എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ജി.​അ​നി​ൽ കു​മാ​റി​നെ ഫോ​ണി​ൽ വി​ളി​ച്ചാ​ണു മ​ന്ത്രി അ​ഭി​നന്ദ​നം അ​റി​യി​ച്ച​ത്. വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ​യും ഇ​വ​ർ​ക്ക് അ​ഭി​നന്ദ​ന​വും പി​ന്തു​ണ​യു​മാ​യെ​ത്തി.

കോ​വി​ഡ് 19 വൈ​റ​സ് ബാ​ധാ പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട ജി​ല്ല​യി​ലെ ഹെ​ൽ​ത്ത്, ക​ണ്‍​സ്യൂ​മ​ർ ഫെ​ഡ്, പോ​ലീ​സ് വി​ഭാ​ഗം വാ​ഹ​ന​ത്ത​ക​രാ​റു​ക​ൾ പെ​രു​കു​ന്ന​ത് ഉ​ദ്യോ​ഗ​സ്ഥ​രെ വ​ല​ച്ച​പ്പോ​ൾ സ​ഹാ​യ​വു​മാ​യി പ​ത്ത​നം​തി​ട്ട കെ​എ​സ്ആ​ർ​ടി​സി മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു.

സൗ​ത്ത് സോ​ണ്‍ എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ജി.​അ​നി​ൽ​കു​മാ​ർ പ​ച്ച​ക്കൊ​ടി കാ​ട്ടി​യ​തോ​ടെ ത​ക​രാ​റി​ലാ​യ സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ളു​ടെ വ​ർ​ക്ക്ഷോ​പ്പാ​യി മാ​റു​ക​യാ​യി​രു​ന്നു പ​ത്ത​നം​തി​ട്ട കെ​എ​സ്ആ​ർ​ടി​സി ഗാ​രേ​ജ്. മാ​ർ​ച്ച് 31 നാ​ണ് ഗ്യാ​രേ​ജി​ൽ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ച​ത്.

ബ്രേ​ക്ക്ഡൗ​ണ്‍, മെ​യി​ന്‍റ​ന​ൻ​സ് എ​ന്നു​വേ​ണ്ട ഏ​ൽ​പ്പി​ക്കു​ന്ന വാ​ഹ​നം ത​ക​രാ​റി​ലാ​യ​ത് ന​ന്നാ​ക്കാ​നാ​കു​മോ എ​ന്ന ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡ് മാ​നേ​ജ​രു​ടെ അ​ന്വേ​ഷ​ണം കെ​എ​സ്ആ​ർ​ടി​സി സൗ​ത്ത് സോ​ണ്‍ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ജി.​അ​നി​ൽ​കു​മാ​റി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്ന് അ​ദ്ദേ​ഹം ന​ൽ​കി​യ പി​ന്തു​ണ​യി​ൽ ജി​ല്ലാ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ റോ​യി ജേ​ക്ക​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മെ​ക്കാ​നി​ക്ക​ൽ സൂ​പ്പ​ർ​വൈ​സ​റാ​യ താ​നും ര​ണ്ട് മെ​ക്കാ​നി​ക്കു​ക​ളും ഒ​രു ഓ​ട്ടോ ഇ​ല​ക്ട്രീ​ഷ​നും അ​ട​ങ്ങി​യ ടീം ​വ​ർ​ക്ക് ചെ​യ്യാ​ൻ ത​യാ​റാ​യി മു​ന്നി​ട്ടി​റ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്ന് മെ​ക്കാ​നി​ക്ക​ൽ സൂ​പ്പ​ർ​വൈ​സ​ർ ഗി​രീ​ഷ് കു​മാ​ർ പ​റ​യു​ന്നു.

നാ​ലു ദി​വ​സം​കൊ​ണ്ട് 18 വാ​ഹ​ന​ങ്ങ​ളു​ടെ ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ച്ചു. മെ​ക്കാ​നി​ക്ക​ൽ സൂ​പ്പ​ർ​വൈ​സ​ർ ഗി​രീ​ഷ് കു​മാ​ർ, മെ​ക്കാ​നി​ക്കു​ക​ളാ​യ കെ.​ടി. മു​ര​ളീ​ധ​ര​ൻ, എ​സ്.​നൗ​ഷാ​ദ്, ഓ​ട്ടോ ഇ​ല​ക്‌ട്രീഷ​ൻ സോ​ജി രാ​ജ​ൻ എ​ന്നി​വ​രാ​ണ് ഗ്യാ​രേ​ഡി​ലെ ഈ ​സ്പെ​ഷ​ൽ മെ​ക്കാ​നി​ക്ക​ൽ ടീ​മി​ൽ ഉ​ള്ള​ത്.

ദി​വ​സ​വും ഗാ​രേ​ജി​ൽ എ​ത്തു​ന്ന ഇ​വ​രു​ടെ സേ​വ​നം അ​വ​ശ്യ​സ​ർ​വീ​സാ​യി പ​രി​ഗ​ണി​ച്ച് ഇ​വ​രെ യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യോ​ടു വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​വ​രെ ബ​ന്ധ​പ്പെ​ടേ​ണ്ട ഫോ​ണ്‍ ന​ന്പ​ർ- 8943218861, 9846853724

Related posts

Leave a Comment