ഒ​രോ മ​ണി​ക്കൂ​റി​ലും സ​ര്‍​വീ​സ്! കോ​ഴി​ക്കോ​ട് കെ​എ​സ്ആ​ര്‍​ടി​സി അ​യ​ല്‍ ജി​ല്ലാ സ​ര്‍​വീ​സ് ആ​രം​ഭി​ച്ചു; രാ​വി​ലെ യാ​ത്ര​ക്കാ​ര്‍ കു​റ​വ്

കോ​ഴി​ക്കോ​ട് : ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് നി​ര്‍​ത്തി വ​ച്ചി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി അ​യ​ല്‍ ജി​ല്ലാ സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ച്ചു. രാ​വി​ലെ ആ​റു മു​ത​ല്‍ ത​ന്നെ ഉ​ത്ത​ര​മേ​ഖ​ല​യു​ടെ കീ​ഴി​ല്‍ വ​രു​ന്ന മ​ല​പ്പു​റം, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍ , കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ നി​ന്ന് സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ച്ച​താ​യി സോ​ണ​ല്‍ ഓ​ഫീ​സ​ര്‍ സി.​വി.​രാ​ജേ​ന്ദ്ര​ന്‍ “രാ​ഷ്ട്ര ദീ​പി​ക’ യോ​ട് പ​റ​ഞ്ഞു.

അ​തേ​സ​മ​യം യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കു​റ​വാ​യ​തി​നാ​ല്‍ പ​ഴ​യ സ​മ​യ​ക്ര​മം പാ​ലി​ച്ച​ല്ല സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. ഓ​രോ മ​ണി​ക്കൂ​ര്‍ ഇ​ട​വേ​ള​യി​ല്‍ സ​ര്‍​വീ​സ് ന​ട​ത്താ​നാ​ണി​പ്പോ​ള്‍ തീ​രു​മാ​നം.

ഇ​ന്ന​ത്തെ സ​ര്‍​വീ​സ് അ​ടി​സ്ഥാ​ന​ത്തി​ല്‍ സ​മ​യ​ക്ര​മ​ത്തി​ല്‍ ആ​വ​ശ്യ​മെ​ങ്കി​ല്‍ നാ​ളെ മു​ത​ല്‍ മാ​റ്റം വ​രു​ത്തും. സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​തു സം​ബ​ന്ധി​ച്ചു യാ​ത്ര​ക്കാ​ര്‍​ക്ക് അ​റി​യി​പ്പു​ക​ള്‍ ന​ല്‍​കാ​നു​ള്ള സം​വി​ധാ​നം സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

കോ​ഴി​ക്കോ​ട് നി​ന്ന് ആ​ദ്യ ര​ണ്ടു മ​ണി​ക്കൂ​റി​ല്‍ 16 സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ ജോ​ഷി ജോ​ണ്‍ പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് ഡി​പ്പോ​യി​ല്‍ നി​ന്ന് വ​യ​നാ​ട്, മ​ല​പ്പു​റം, ക​ണ്ണൂ​ര്‍ എ​ന്നീ ജി​ല്ല​ക​ളി​ലേ​ക്കാ​ണി​പ്പോ​ള്‍ സ​ര്‍​വീ​സ് ആ​രം​ഭി​ച്ച​ത്.

അ​വി​ടെ നി​ന്നും തൊ​ട്ട​ടു​ത്ത ജി​ല്ല​ക​ളി​ലേ​ക്ക് സ​ര്‍​വീ​സ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ദീ​ര്‍​ഘ​ദൂ​ര യാ​ത്ര​ക്കാ​ര്‍​ക്ക് അ​വ​രു​ടെ ജി​ല്ല​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​തി​നു​ള്ള മ​റ്റു ബ​സു​ക​ളു​ടെ സ​മ​യ​ത്തെ കു​റി​ച്ചു​ള്ള വി​വ​ര​വും കെ​എ​സ്ആ​ര്‍​ടി​സി ന​ല്‍​കും.

ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ള്‍​ക്ക് ശേ​ഷം ക​ഴി​ഞ്ഞ മാ​സം 20 ന് ​ശേ​ഷം ജി​ല്ല​ക​ള്‍​ക്കു​ള്ളി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സ് ആ​രം​ഭി​ച്ചി​രു​ന്നു. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കു​റ​വാ​യ​തി​നാ​ല്‍ തി​ര​ക്കേ​റി​യ റൂ​ട്ടു​ക​ളി​ല്‍ മാ​ത്ര​മാ​യി​രു​ന്നു കൂ​ടു​ത​ലാ​യും സ​ര്‍​വീ​സ് ന​ട​ത്തി​യ​ത്.

എ​ല്ലാ സീ​റ്റി​ലും യാ​ത്ര​ക്കാ​ർ​ക്ക് ഇ​രി​ക്കാ​മെ​ന്ന​തി​നാ​ൽ പ​ഴ​യ ടി​ക്ക​റ്റ്നി​ര​ക്ക് മാ​ത്ര​മെ ഈ​ടാ​ക്കു. യാ​ത്ര​ക്കാ​ർ നി​ർ​ബ​ന്ധ​മാ​യും മാ​സ്ക്ക് ധ​രി​ച്ചി​രി​ക്ക​ണം. മാ​സ്ക്ക് ഇ​ല്ലാ​ത്ത​വ​രെ ബ​സി​ൽ ക​യ​റ്റി​ല്ല. യാ​ത്ര​യ്ക്ക് മു​ൻ​പും ഇ​റ​ങ്ങു​ന്പോ​ഴും സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ച് കൈ​ക​ൾ ശു​ചി​യാ​ക്ക​ണം.

Related posts

Leave a Comment