കൊല്ലടാ ബസുകള്‍ കണ്ടുപഠിക്കട്ടെ ആനവണ്ടിയെ! രാത്രി രണ്ടുമണിക്ക് വിജനമായ സ്ഥലത്ത് യുവതിക്ക് കൂട്ടായി ഒരച്ഛന്റെ സ്‌നേഹവും കരുതലും നല്‍കി കെഎസ്ആര്‍ടിസി ജീവനക്കാര്‍; യുവാവിന്റെ അനുഭവക്കുറിപ്പ് വൈറല്‍

രാ​ത്രി യാ​ത്ര​ക്കി​ടെ ബ​സി​ൽ നി​ന്നും ഒ​റ്റ​ക്കി​റ​ങ്ങി​യ പെ​ണ്‍​കു​ട്ടി​യോ​ട് കെഎ​സ്ആ​ർ​ടി​സി ബ​സി​ലെ ക​ണ്ട​ക്ട​റും ഡ്രൈ​വ​റും കാ​ണി​ച്ച ക​രു​ത​ലി​നെ കു​റി​ച്ചു​ള്ള ഒ​രു യു​വാ​വി​ന്‍റെ അ​നു​ഭ​വ കു​റി​പ്പ് കൈ​യ​ടി നേ​ടു​ന്നു. ഇ​തേ ബ​സി​ൽ യാ​ത്ര ചെ​യ്ത അ​രു​ണ്‍ പു​ന​ലൂ​ർ എ​ന്ന യു​വാ​വാ​ണ് ഏ​റെ നന്മയു​ണ​ർ​ത്തു​ന്ന ഈ ​കു​റി​പ്പ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​ത്.

ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ​കോ​ള​ജി​നു മു​മ്പി​ലു​ള്ള വി​ജ​ന​മാ​യ സ്ഥ​ല​ത്താ​യി​രു​ന്നു പെ​ണ്‍​കു​ട്ടി​ക്ക് ഇ​റ​ങ്ങേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഈ ​കൂ​രി​രു​ട്ടി​ൽ പെ​ണ്‍​കു​ട്ടി​യെ ഒറ്റയ്ക്ക് ഇ​റ​ക്കി​വി​ട്ട് പോ​കു​വാ​ൻ ത​യാ​റാ​കാ​തി​രു​ന്ന ബ​സി​ലെ ക​ണ്ട​ക്ട​റും ഡ്രൈ​വ​റും കു​ട്ടി​യെ കൂ​ട്ടി​ക്കൊ​ണ്ടു​വ​രാ​ൻ ആ​ള് വ​രു​ന്ന​ത് വ​രെ ബ​സ് നി​ർ​ത്തി​യി​ട്ട് കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു.

അ​ൽ​പ്പം പ്രാ​യ​വും ക​ണ്ടാ​ൽ ഗൗ​ര​വ​പ്ര​കൃ​ത​ക്കാ​രാ​യ ആ ​ക​ണ്ട​ക്ട​റും ഡ്രൈ​വ​റും കാ​ണി​ച്ച ഉ​ത്ത​ര​വാ​ദി​ത്വ​വും മ​നു​ഷ്യ​ത്വ​വും അ​വ​രു​ടെ മ​ന​സി​ന്‍റെ നന്മ കാണിച്ചു ത​ന്നു​വെ​ന്ന് അ​രു​ണ്‍ പു​ന​ലൂ​ർ കു​റി​ച്ചു.

Related posts