കു​സാ​റ്റി​ൽ വീ​ണ്ടും സം​ഘ​ർ​ഷം; നാല് കെഎസ്‌യു പ്രവർത്തകർക്ക് പരിക്ക്

ക​ള​മ​ശേ​രി: കു​സാ​റ്റി​ലെ സ​ഹാ​റ ഹോ​സ്റ്റ​ലി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ നാ​ല് കെ​എ​സ് യു ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രു​ക്കേ​റ്റു. ഇ​ന്നലെ പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.

യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നെ തു​ട​ർ​ന്നു​ണ്ടാ​യ ആ​ഹ്ലാ​ദ പ്ര​ക​ട​ന​മാ​ണ് കൂ​ട്ട​ത്ത​ല്ലി​ൽ ക​ലാ​ശി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ഹാ​റ ഹോ​സ്റ്റ​ലി​ൽ​നി​ന്നു​ള്ള ര​ണ്ട് കെ​എ​സ്‌​യു​ക്കാ​ർ വി​ജ​യി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ട​ക്കം പൊ​ട്ടി​ച്ച് ആ​ഹ്ലാ​ദ​പ്ര​ക​ട​നം ന​ട​ത്തി​യ​ത് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ചോ​ദ്യം​ചെ​യ്യു​ക​യും ഇ​ത് പി​ന്നീ​ട് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു.

ഒ​രു വി​ദ്യാ​ർ​ഥി​യു​ടെ ക​ണ്ണി​ന് സാ​ര​മാ​യ പ​രു​ക്കേ​റ്റു. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ 14 പേ​ർ​ക്കെ​തി​രേ പോ​ലീ​സ് വ​ധ​ശ്ര​മം, മാ​ര​കാ​യു​ധ​ങ്ങ​ൾ​ക്കൊ​ണ്ട് പ​രു​ക്കേ​ൽ​പ്പി​ക്ക​ൽ, സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ക്ക​ൽ എ​ന്നീ വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സെ​ടു​ത്തു. പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞു​വെ​ന്നും വൈ​കാ​തെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​മെ​ന്നും ക​ള​മ​ശേ​രി പോ​ലീ​സ് അ​റി​യി​ച്ചു. യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 15 സീ​റ്റി​ൽ 13 സീ​റ്റ് എ​സ്എ​ഫ്ഐ നേ​ടി.

അ​തേ​സ​മ​യം കെ​എ​സ്‌​യു – എ​സ്എ​ഫ്ഐ സം​ഘ​ർ​ഷ​ത്തി​ന് മു​ൻ​പ് രാ​ത്രി പ​ത്തോ​ടെ എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​രു​മാ​യും കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ വാ​ക്കേ​റ്റം ന​ട​ത്തി​യി​രു​ന്നു.

മുൻ ധാ​ര​ണ പ്ര​കാ​രം കു​സാ​റ്റി​ൽ ജോ. ​സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് എം​എ​സ്എ​ഫി​നെ​യാ​ണ് തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ ഇ​തി​ൽ കെ​എ​സ്‌​യു ആ​ണ് വി​ജ​യി​ച്ച​ത്. ഇ​തെ തു​ട​ർ​ന്നു കെ​എ​സ്‌​യു കാ​ലു​വാ​രി എ​ന്നാ​രോ​പി​ച്ചാ​ണ് എം​എ​സ്എ​ഫ് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

Related posts

Leave a Comment