ഫുൾ ജാർ ചലഞ്ചിനുപോലും വെള്ളമില്ല; അഗളിൽ കുടിവെള്ളമായി കിട്ടുന്നത്  മഞ്ഞവെള്ളം; ബാ​ത്ത് റൂ​മി​ലേ​ക്കു​പോ​ലും ഉ​പ​യോ​ഗി​ക്കാൻ കൊള്ളില്ലെന്ന് നാട്ടുകാർ

അ​ഗ​ളി: പാ​ക്കു​ള​ത്ത് ജ​ല​നി​ധി പ​ദ്ധ​തി​യി​ലൂ​ടെ​യു​ള്ള ജ​ല​വി​ത​ര​ണം ഉ​പ​ഭോ​ക്താ​ക്ക​ളെ ദു​രി​ത​ത്തി​ലാ​ക്കി. ബാ​ത്ത് റൂ​മി​ലേ​ക്കു​പോ​ലും ഉ​പ​യോ​ഗി​ക്കാ​നാ​കാ​ത്ത വി​ധ​മു​ള്ള അ​ഴു​ക്കു​വെ​ള്ള​മാ​ണ് പൈ​പ്പി​ലൂ​ടെ എ​ത്തു​ന്ന​ത്. ഭ​വാ​നി​പ്പു​ഴ​യോ​ര​ത്ത് കി​ണ​ർ കു​ഴി​ച്ച് ഉ​യ​ര​ത്തി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ടാ​ങ്കി​ലേ​ക്ക് വെ​ള്ളം പ​ന്പു​ചെ​യ്താ​ണ് ഇ​വി​ടെ കു​ടി​വെ​ള്ള​വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. ര​ണ്ടു പ​തി​റ്റാ​ണ്ടി​നു​മു​ന്പ് ആ​സോ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യാ​യി​രു​ന്നു ഇ​ത്.

പി​ന്നീ​ട് ജ​ല​നി​ധി പ​ദ്ധ​തി​യി​ലൂ​ടെ ഗു​ണ​ഭോ​ക്താ​ക്ക​ൾ തെ​ര​ഞ്ഞെ​ടു​ത്ത എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് കു​ടി​വെ​ള്ള​വി​ത​ര​ണം. മു​ൻ​വ​ർ​ഷ​ത്തെ കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ ഭ​വാ​നി​പു​ഴ ക​വി​ഞ്ഞൊ​ഴു​കി കു​ടി​വെ​ള്ള കി​ണ​ർ വെ​ള്ള​ത്തി​ലാ​യി. മ​ലി​ന​വ​സ്തു​ക്ക​ൾ വ​ന്ന് കി​ണ​റി​ൽ നി​റ​ഞ്ഞ​തോ​ടെ വെ​ള്ളം ദു​ർ​ഗ​ന്ധ​പൂ​രി​ത​മാ​യി.

സം​ഭ​വം പ​ഞ്ചാ​യ​ത്തി​ന്‍റെ ശ്ര​ദ്ധ​തി​യി​ൽ​പെ​ടു​ത്തി​യി​ട്ടും കാ​ര്യ​മാ​യ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.കു​ടി​വെ​ള്ള​വി​ത​ര​ണ ക​മ്മി​റ്റി​ക്കാ​ർ ര​ണ്ടു​ത​വ​ണ കി​ണ​ർ വൃ​ത്തി​യാ​ക്കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. പു​തി​യ കി​ണ​ർ നി​ർ​മി​ക്കു​ക​യാ​ണ് ഇ​തി​നു പ​രി​ഹാ​ര​മെ​ന്നാ​ണ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്ന​ത്.

മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ൾ പ​ട​ർ​ന്നു​പി​ടി​ക്കാ​ൻ സാ​ധ്യ​ത​യേ​റെ​യു​ള്ള അ​ട്ട​പ്പാ​ടി​യി​ൽ ശു​ദ്ധ​ജ​ല​വി​ത​ര​ണ​ത്തി​നു​വേ​ണ്ട ന​ട​പ​ടി​യെ​ടു​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Related posts