നല്ല പണി വരുന്നു… കിടിലൻ പണി; സ്മോൾ അടിച്ചവനെ വണ്ടിയിൽ കയറ്റിയാൽ ഡ്രൈവറുടെ ലൈസൻസ് പോകും; കുടിച്ചാൽ നടപ്പ് ശരണമോ? കെണിയായി കേന്ദ്രനിയമം

ന​വാ​സ് മേ​ത്ത​ർ

ത​ല​ശേ​രി: സ്മോ​ൾ അ​ക​ത്താ​ക്കി​യാ​ൽ ഇ​നി ന​ട​ന്ന് പോ​ക​ണം …. സ്മോ​ൾ അ​ക​ത്തു​ള​ള​വ​ൻ വാ​ഹ​ന​ത്തി​ൽ ക​യ​റി​യാ​ൽ ഡ്രൈ​വിം​ഗ് സീ​റ്റി​ലു​ള്ള​വ​ൻ കു​ടു​ങ്ങും…..

മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ചാ​ൽ മാ​ത്ര​മ​ല്ല മ​ദ്യ​പി​ച്ച​യാ​ളെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി യാ​ത്ര ചെ​യ്താ​ലും ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കും.

കേ​ന്ദ്ര മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ ഭേ​ദ​ഗ​തി​യി​ലാ​ണ് മദ്യപിച്ചവരെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​യാ​ലും ലൈ​സ​ൻ​സ് ന​ഷ്ട​പ്പെ​ടു​ന്ന നി​യ​മ​മു​ള്ള​ത്.

ക​ഴി​ഞ്ഞ ജൂ​ൺ മാ​സ​ത്തി​ലാ​ണ് ഈ ​നി​യ​മം നി​ല​വി​ൽ വ​ന്ന​ത്. എ​ന്നാ​ൽ, കേ​ര​ള​ത്തി​ൽ ഈ ​നി​യ​മം ഇ​തു​വ​രെ ന​ട​പ്പി​ലാ​ക്കി​യി​രു​ന്നി​ല്ല.

നടപ്പാക്കാൻ നിർദേശം

ഭേ​ദ​ഗ​തി വ​രു​ത്തി​യ നി​യ​മ​ങ്ങ​ളെ​ല്ലാം ക​ർ​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്കാ​ൻ കേ​ന്ദ്രം ക​ഴി​ഞ്ഞ ദി​വ​സം സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി.

ഇ​തോ​ടെ കേ​ര​ള​ത്തി​ലെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ത്രി​ശ​ങ്കു​വി​ലാ​യി​രി​ക്കു​ക​യാ​ണ്.

മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഡ്രൈ​വിം​ഗ് റെ​ഗു​ലേ​ഷ​ൻ ആ​ക്ടി​ലെ സെ​ക്ഷ​ൻ 5 പ്ര​കാ​രം വാ​ഹ​നം ഓ​ടി​ക്കു​ന്ന​യാ​ളോ സ​ഹാ​യി​യോ യാ​ത്ര​ക്കാ​രോ ല​ഹ​രി ഉ​പ​യോ​ഗി​ച്ച​താ​യി ക​ണ്ടെ​ത്തി​യാ​ൽ കേ​സെ​ടു​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് സാ​ധി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് പു​തി​യ ഭേ​ദ​ഗ​തി.

മദ്യമില്ലെന്ന് ഉറപ്പാക്കണം

ഇ​നി മു​ത​ൽ വാ​ഹ​ന​ത്തി​ൽ ക​യ​റു​ന്ന​വ​ർ എ​ത്ര പ്രി​യ​പ്പെ​ട്ട​വ​രാ​ണെ​ങ്കി​ലും അ​വ​ർ മ​ദ്യ​പി​ച്ചി​ട്ടി​ല്ലെ​ന്നും മ​റ്റ് ല​ഹ​രി വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്നും ഉ​റ​പ്പ് വ​രു​ത്തേ​ണ്ട​ത് ഡ്രൈ​വിം​ഗ് സീ​റ്റി​ലി​രി​ക്കു​ന്ന​യാ​ളു​ടെ ചു​മ​ത​ല​യാ​ണ്.

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ചാ​ൽ മാ​ത്ര​മാ​യി​രു​ന്നു ഇ​തു വ​രെ കു​റ്റ​കൃ​ത്യ​മാ​യി ക​ണ്ടി​രു​ന്ന​ത്.

ബാ​റി​ൽ പോ​യി ന​ന്നാ​യി മി​നു​ങ്ങി​യ ശേ​ഷം ടാ​ക്സി​യി​ലോ അ​ല്ലെ​ങ്കി​ൽ താ​ൽ​ക്കാ​ലി​ക ഡ്രൈ​വ​റു​ടെ സ​ഹാ​യ​ത്തി​ൽ സ്വ​ന്തം വാ​ഹ​ന​ത്തി​ലോ താ​മ​സ സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്ന​വ​രും ഇ​നി മു​ത​ൽ ബു​ദ്ധി​മു​ട്ടി​ലാ​കും.

സം​സ്ഥാ​ന​ത്തെ പ​ല ബാ​റു​ക​ളി​ലും ഇ​ത്ത​ര​ത്തി​ൽ കോ​ൾ ഡ്രൈ​വ​ർ​മാ​രു​ടെ സേ​വ​നം ല​ഭി​ച്ചി​രു​ന്നു.

ടാക്സിക്കാർ വലയും
ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ ത​ന്‍റെ വാ​ഹ​ന​ത്തി​ൽ ക​യ​റു​ന്ന യാ​ത്ര​ക്കാ​ർ മ​ദ്യ​പി​ച്ചി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പ് വ​രു​ത്താ​ൻ ബ്രത്ത് അ​ന​ലൈ​സ​ർ കൂ​ടി വാ​ങ്ങേ​ണ്ട സ്ഥി​തി​യി​ലാ​ണു​ള്ള​ത്.

വാ​ഹ​ന​ത്തി​ൽ ക​യ​റാ​ൻ വ​രു​ന്ന​വ​രെ ഡ്രൈ​വ​ർ​മാ​ർ പ​രി​ശോ​ധി​ക്കു​ന്ന സ്ഥി​തി​യു​ണ്ടാ​യാ​ൽ അ​ത് പു​തി​യ പ്ര​തി​സ​ന്ധി​ക​ൾ സൃ​ഷ്ടി​ക്കും.

പു​തു​താ​യി നാ​ൽ​പ​ത് നി​യ​മ​ങ്ങ​ളും 500 ഉ​പ​നി​യ​മ​ങ്ങ​ളു​മാ​ണ് പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നി​ട്ടു​ള്ള​ത്.

Related posts

Leave a Comment