വൃ​ദ്ധ​ജ​ന​ങ്ങ​ളു​ടെ പ​രി​പാ​ല​ന​ത്തി​ന് പദ്ധതിയുമായി കുടുംബശ്രീ;  ഒരു ജില്ലയിൽ നിന്ന് 30 പേരെ തെരഞ്ഞെടുക്കും;  പ്ര​തി​മാ​സം 12000 രൂ​പ മി​നി​മം വേ​ത​നം  

സ്വ​ന്തം ലേ​ഖ​ക​ന്‍
കോ​ഴി​ക്കോ​ട്:വ​യോ​ജ​ന​ങ്ങ​ള്‍​ക്കാ​യി വി​വി​ധ സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ജി​റി​യാ​ട്രി​ക് കെ​യ​ര്‍ ഫോ​ര്‍ സീ​നി​യ​ര്‍ സി​റ്റി​സ​ണ്‍​സ് എ​ന്ന പ​ദ്ധ​തി​ക്ക് കു​ടും​ബ​ശ്രീ തു​ട​ക്കം കു​റി​ക്കു​ന്നു. വൃ​ദ്ധ​ജ​ന​ങ്ങ​ളു​ടെ പ​രി​പാ​ല​ന​ത്തി​ന് പ്ര​ത്യേ​കം പ​രി​ശീ​ല​നം ല​ഭി​ച്ച കു​ടും​ബ​ശ്രീ സം​രം​ഭ​ക​രാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കു​ക.

​പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി കെ​യ​ര്‍ ഗി​വ​ര്‍​മാ​രെ ക​ണ്ടെ​ത്താ​ന്‍ പ്ര​യാ​സ​പ്പെ​ടു​ന്ന​വ​ര്‍ കേ​ര​ള​ത്തി​ല്‍ വ​ര്‍​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ ​മേ​ഖ​ല​യി​ലെ തൊ​ഴി​ല്‍ സാ​ധ്യ​ത മു​ന്‍​കൂ​ട്ടി​ക​ണ്ട് കൊ​ണ്ടാ​ണ് പു​തി​യ പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് കു​ടും​ബ​ശ്രീ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.​

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഒ​രു ജി​ല്ല​കളി​ല്‍നി​ന്നും ക​ഴി​വും അ​ഭി​രു​ചി​യു​മു​ള്ള 30 പേ​ര്‍​ക്കാ​ണ് പ​രി​ശീ​ല​നം ന​ല്‍​കു​ക. ഇ​ത്ത​ര​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് 420 പേ​ര്‍​ക്ക് ഈ ​സാ​മ്പ​ത്തി​ക വ​ര്‍​ഷം പ​രി​ശീ​ല​നം ന​ല്‍​കും. തൊ​ഴി​ല്‍ വ​കു​പ്പി​ന്‍റെ നൈ​പു​ണ്യ വി​ക​സ​ന ഏ​ജ​ന്‍​സി​യാ​യ കേ​ര​ള അ​ക്കാ​ദ​മി ഫോ​ര്‍ സ്‌​കി​ല്‍ എ​ക്‌​സ​ല​ന്‍​സു​മാ​യി സ​ഹ​ക​രി​ച്ച് 20 ദി​വ​സ​ത്തെ റ​സി​ഡ​ന്‍​ഷ്യ​ല്‍ പ​രി​ശീ​ല​നം ന​ല്‍​കും. ഇ​തി​നു പു​റ​മേ തി​രു​വ​ന​ന്ത​പു​ര​ത്തെ ഹെ​ല്‍​ത്ത് ആ​ക്ഷ​ന്‍ ബൈ ​പീ​പ്പി​ള്‍ (ഹാ​പ്പ്) മു​ഖേ​ന​യും പ​രി​ശീ​ല​നം ന​ല്‍​കും.

ഓ​രോ ജി​ല്ല​യി​ലേ​യും പ​രി​ശീ​ല​നം ല​ഭി​ച്ച​വ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന മാ​നേ​ജ്‌​മെ​ന്‍റ് ടീം ​രൂ​പീ​ക​രി​ക്കു​ക​യും സേ​വ​നം ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക് ഈ ​മാ​നേ​ജ്‌​മെ​ന്‍റ് ടീം ​മു​ഖേ​ന സേ​വ​നം ല​ഭ്യ​മാ​ക്കാ​നു​മാ​ണ് പ​ദ്ധ​തി കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​ത്.​പ്ര​വ​ര്‍​ത്ത​ന മി​ക​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​തി​മാ​സം 12000/ രൂ​പ മി​നി​മം വേ​ത​നം ഉ​റ​പ്പു​വ​രു​ത്തി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ജി​ല്ല​യി​ലെ ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് സേ​വ​നം ല​ഭ്യ​മാ​കു​ക. തു​ട​ര്‍​ന്ന് സാ​ധ്യ​ത​യു​ള്ള ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും പ​ദ്ധ​തി വ്യാ​പി​പ്പി​ക്കും.​ കു​ടും​ബ​ശ്രീ അ​യ​ല്‍​ക്കൂ​ട്ട​ത്തി​ല്‍ അം​ഗ​മാ​യ യു​വ​തി​ക​ള്‍​ക്കും കു​ടും​ബ​ശ്രീ കു​ടും​ബാം​ഗ​മാ​യ യു​വ​തി, യു​വാ​ക്ക​ള്‍​ക്കു​മാ​ണ് അ​വ​സ​രം ല​ഭി​ക്കു​ക.

Related posts