കു​ടും​ബ​ശ്രീ കൂ​ട്ടാ​യ്മ​ക​ളെ കു​റി​ച്ച് പ​ഠിക്കാൻ വി​ദേ​ശ​സം​ഘം കു​ന്നം​കു​ള​ത്ത്

കു​ന്നം​കു​ളം: ന​ഗ​ര​സ​ഭ​യി​ലെ കു​ടും​ബ​ശ്രീ കൂ​ട്ടാ​യ്മ​ക​ളെ കു​റി​ച്ച് പ​ഠ​നം ന​ട​ത്താ​ൻ വി​ദേ​ശ​സം​ഘം കു​ന്നം​കു​ള​ത്തെ​ത്തി. യു​എ​സ് ആ​സ്ഥാ​ന​മാ​യ സ​ർ​ക്കാ​ർ ക​ന്പ​നി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് കാ​ത​റി​ൻ ക​ന്പ​നി​യി​ലെ ജീ​വ​ന​ക്കാ​രി​യാ​യ ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ യാ​മി​നി എ​ന്നി​വ​രാ​ണ് കു​ന്നം​കു​ളം ന​ഗ​ര​സ​ഭ​യി​ൽ ഇന്നലെ എ​ത്തി​യ​ത്.

കേ​ര​ള​ത്തി​ലെ വി​വി​ധ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ൽ വി​ജ​യ​ക​ര​മാ​യ രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന സ്ത്രീ ​സീ​റ്റ് കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളു​ടെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് മ​ന​സ്സി​ലാ​ക്കു​ന്ന​തി​നാ​ണ് ഇ​വ​രെ​ത്തി​യ​ത്.​ന​ഗ​ര​സ​ഭ ഓ​ഫീ​സി​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സീ​ത ര​വീ​ന്ദ്ര​ൻ,, വൈ​സ് ചെ​യ​ർ​മാ​ൻ പി ​എം സു​രേ​ഷ്, സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ മാ​രാ​യ ഗീ​ത ശ​ശി , സു​മ ഗം​ഗാ​ധ​ര​ൻ, മീ​ഷ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് സം​ഘ​ത്തെ സ്വീ​ക​രി​ച്ചു.

ഓ​രോ രാ​ജ്യ​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ സ്ത്രീ ​കൂ​ട്ടാ​യ്മ​ക​ളെ കു​റി​ച്ച് പ​ഠ​നം ന​ട​ത്തു​ക​യും അ​ത് അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ ന​ട​ക്കു​ന്ന വി​വി​ധ സെ​മി​നാ​റു​ക​ളി​ൽ പ്ര​ബ​ന്ധ​മാ​യി അ​വ​ത​രി​പ്പി​ക്കു​ക​യു​മാ​ണ് സം​ഘം ചെ​യ്യു​ന്ന​ത്. കു​ന്നം​കു​ള​ത്തെ കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കെ​ട്ടി​ട നി​ർ​മ്മാ​ണ യൂ​ണി​റ്റ്, ന​ഗ​ര​സ​ഭ​യി​ലെ സ്ത്രീ​ക​ൾ​ക്കാ​യു​ള്ള കൗ​ണ്‍​സി​ലിം​ഗ് സെ​ൻ​റ​ർ, വ​നി​ത​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന മാ​ലി​ന്യ സം​സ്ക​ര​ണ യൂ​ണി​റ്റ് എ​ന്നി​വ​യെ​പ്പ​റ്റി സം​ഘം വി​ശ​ദ​മാ​യി അ​റി​യു​ക​യും പി​ന്നീ​ട് നേ​രി​ൽ കാ​ണു​ക​യും ചെ​യ്തു.

കേ​ര​ള​ത്തി​ൽ ത​ന്നെ ഏ​റ്റ​വും ന​ന്നാ​യി ന​ട​ക്കു​ന്ന വ​നി​ത കൗ​ണ്‍​സ​ലിം​ഗ് സെ​ൻ​റ​ർ കു​ന്നം​കു​ള​ത്തെ​യാ​ണ്.കു​ടും​ബ​ശ്രീ​യു​ടെ സം​സ്ഥാ​ന​ത​ല പ്ര​വ​ർ​ത്ത​ക​രും ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു

Related posts