യുവതികളുടെ കുളിക്കടവ് ദൃശ്യങ്ങൾ പകർത്തിയതു ചോ​ദ്യം​ചെ​യ്ത മ​ധ്യ​വ​യ​സ്‌​ക​നെ മ​ര്‍​ദി​ച്ച സംഭവം: പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ല്‍


മാ​ന​ന്ത​വാ​ടി: പു​ഴ​ക്ക​ട​വി​ല്‍ കു​ളി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ല്‍ കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്താ​ന്‍ ശ്ര​മി​ച്ച​തി​നോ​ടു പ്ര​തി​ക​രി​ച്ച യു​വ​തി​ക​ളെ അ​സ​ഭ്യം വി​ളി​ച്ച​തു ചോ​ദ്യം​ചെ​യ്ത മ​ധ്യ​വ​യ​സ്‌​ക​നെ സം​ഘം​ചേ​ര്‍​ന്നു മ​ര്‍​ദി​ച്ച കേ​സി​ല്‍ അ​ഞ്ചു പേ​ര്‍ അ​റ​സ്റ്റി​ല്‍.

എ​ള്ളു​മ​ന്ദം വെ​ള്ള​രി​പ്പാ​ലം നി​നോ​ജ്(40), മൂ​ല​പ്പീ​ടി​ക അ​നൂ​പ്(33), അ​നീ​ഷ്(38), ബി​നീ​ഷ്(41), വെ​ങ്ങാ​രം​കു​ന്ന് അ​ജീ​ഷ്(40) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ല്‍. മാ​ന​ന്ത​വാ​ടി ക​ണ്ടെ​യ്ന്‍​മെ​ന്‍റ്് സോ​ണാ​യ​തി​നാ​ല്‍ പ്ര​തി​ക​ളെ 14 ദി​വ​സ​ത്തെ ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.

ഗൃ​ഹ​നി​രീ​ക്ഷ​ണം ക​ഴി​ഞ്ഞ​തി​നു​ശേ​ഷം തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. മെ​യ് എ​ട്ടി​നു എ​ള്ളു​മ​ന്ദ​ത്താ​ണ് കേ​സി​നു ആ​സ്പ​ദ​മാ​യ സം​ഭ​വം. കോ​ട്ട​യ​ത്തു ജേ​ണ​ലി​സം പ​ഠി​ക്കു​ന്ന യു​വ​തി​ക​ളി​ല്‍ ഒ​രാ​ളു​ടെ പി​താ​വി​നെ​യാ​ണ് അ​ഞ്ചം​ഗ​സം​ഘം മ​ര്‍​ദി​ച്ച​ത്.

സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ച​തി​നും വ​യോ​ധി​ക​നെ മ​ര്‍​ദി​ച്ച​തി​നു​മാ​ണ് ഇ​വ​ര്‍​ക്കെ​തി​രെ കേ​സ്. യു​വ​തി​ക​ളും മ​ധ്യ​വ​യ​സ്‌​ക​നും പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

Related posts

Leave a Comment