കായലിലെ വിളത്തുമരം കണ്ണടച്ചു;  കുമരകത്തെ വിളക്കുമരം കണ്ണടച്ചതിനെ തുടർന്ന് ബോട്ടുകൾ ദിശമാറി ഓടുന്നതു പതിവാകുന്നു; അടിയന്തിര നടപടിവേണമെന്ന് ബോട്ട്  ജീവനക്കാർ

കു​മ​ര​കം: കു​മ​ര​കം ബോ​ട്ടു​ജെ​ട്ടി തോ​ട്ടി​ലെ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലെ വി​ള​ക്കു​മ​രം​ക​ണ്ണ​ട​ച്ച​തി​നെ​ത്തു​ട​ർ​ന്ന് യാ​ത്രാ​ബോ​ട്ടു​ക​ൾ ദി​ശ​മാ​റി ഓ​ടു​ന്ന​തു പ​തി​വാ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മു​ഹ​മ്മ​യി​ൽ​നി​ന്നും കു​മ​ര​ക​ത്തേ​ക്കു വ​ന്ന ജ​ല​ഗ​താ​ഗ​ത​വ​കു​പ്പി​ന്‍റെ യാ​ത്രാ ബോ​ട്ട് ദി​ശ​തെ​റ്റി ക​വ​ണാ​റ്റി​ൻ​ക​ര ഭാ​ഗ​ത്തേ​ക്ക് ഏ​റെ​ദൂ​രം ഓ​ടു​ക​യും പി​ന്നീ​ട് ജി​വ​ന​ക്കാ​ർ റി​സോ​ർ​ട്ടു​ക​ളു​ടെ വെ​ട്ടം നോ​ക്കി വ​ഴി തെ​റ്റി​യ​ത് തി​രി​ച്ച​റി​ഞ്ഞു തി​രി​കെ ഓ​ടു​ക​യുമാ​യി​രു​ന്നു.

മ​ഴ​യും കാ​റ്റു​മു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ദി​ശ​തെ​റ്റി ഓ​ടു​ന്ന​ത് വ​ൻ​ദു​ര​ന്ത​ത്തി​നു കാ​ര​ണ​മാ​കും. ഇ​ട​യ്ക്ക് സ്റ്റോ​പ്പി​ല്ലാ​ത്ത വേ​ന്പ​നാ​ട്ട് കാ​യ​ലി​നു കു​റു​കെ​യു​ള്ള കു​മ​ര​കം – മു​ഹ​മ്മ ഫെ​റി​യി​ൽ ബോ​ട്ട് ചാ​ൽ തി​രി​ച്ച​റി​യു​ന്ന​തി​ന് ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി​സ്ഥാ​പി​ച്ചി​രുന്ന സോ​ളാ​ർ ലൈ​റ്റ് ഘ​ടി​പ്പി​ച്ച ബോ​യ​ക​ളും ന​ശി​ച്ചു ക​ഴി​ഞ്ഞു.

ഇ​വ​യി​ലും ലൈ​റ്റ് ക​ത്താ​താ​യ​തോ​ടെ രാ​ത്രി സ​ർ​വീ​സു​ക​ൾ ജി​വ​ന​ക്കാ​ർ​ക്ക് വെ​ല്ലു​വി​ളി നി​റ​ഞ്ഞ​താ​യി. 29 പേ​രു​ടെ ജീ​വ​ന​പ​ഹ​രി​ച്ച കു​മ​ര​കം ബോ​ട്ട് ദു​ര​ന്ത​ത്തി​നു​ശേ​ഷ​വും പാ​ഠം ഉ​ൾ​ക്കൊ​ണ്ട് ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ അ​ധി​കൃ​ത​ർ ഇ​നി​യും​ത​യാ​റാ​യി​ട്ടി​ല്ല.

Related posts