പ​യ്യ​ന്നൂ​ര്‍ വ​നി​ത പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജി​ലെ  പു​ന​ർ​ജ​നി  ക്യാമ്പി​ലൂ​ടെ തി​രി​ച്ചു പി​ടി​ച്ച​ത് കോ​ടി​യു​ടെ ആ​സ്തി​ക​ൾ ;നാ​ഷ​ണ​ല്‍ സ​ര്‍​വ്വീ​സ് സ്‌​കീം യൂ​ണി​റ്റു​ക​ളു​ടെ പ്രവർത്തനം ഇങ്ങനെ…

പ​യ്യ​ന്നൂ​ര്‍:​ പ​യ്യ​ന്നൂ​ര്‍ വ​നി​ത പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജി​ലെ നാ​ഷ​ണ​ല്‍ സ​ര്‍​വ്വീ​സ് സ്‌​കീം യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ള​ജ് ക്യാ​മ്പ​സി​ല്‍ ന​ട​ത്തി​യ പു​ന​ര്‍​ജ​നി ക്യാ​മ്പി​ലൂ​ടെ പു​ന​രു​ജീ​വി​പ്പി​ച്ച​ത് ഒ​രു കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ ആ​സ്തി​ക​ള്‍. ഏ​ഴ് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി മെ​ക്കാ​നി​ക്ക​ല്‍ വ​ര്‍​ക്ക്‌​ഷോ​പ്പ്, ഇ​ല​ക്ട്രോ​ണി​ക്‌​സ് ലാ​ബ്, ഇ​ന്‍​സ്ട്രു​മെ​ന്റേ​ഷ​ന്‍ എ​ൻ​നീ​യ​റി​ങ്ങ് എ​ന്നി​വ​ട​ങ്ങ​ളി​ലെ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മ​ല്ലാ​ത്ത നി​ര​വ​ധി യ​ന്ത്ര​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും പ്ര​വ​ര്‍​ത്ത​ന​ക്ഷ​മാ​ക്കി​യാ​ണ് ഈ ​നേ​ട്ടം.

കാ​ല​പ്പ​ഴ​ക്ക​ത്താ​ല്‍ തു​രു​മ്പ് പി​ടി​ച്ച മു​ഴു​വ​ന്‍ യ​ന്ത്ര​ങ്ങ​ളും പെ​യി​ന്റ​ടി​ച്ചും ന​വീ​ക​രി​ച്ചും വി​വി​ധ ലാ​ബു​ക​ളി​ലെ​യും വ​ര്‍​ക്ക്‌​ഷോ​പ്പു​ക​ളി​ലെ​യും ഡ​സ്കു​ക​​ള​ും അ​ല​മാ​ര​ക​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും വി​മ​ന്‍​സ് ഹോ​സ്റ്റ​ലി​ലെ ഫ​ര്‍​ണി​ച്ച​റു​ക​ളും അ​റ്റ​കു​റ്റ​പ്പ​ണി ചെ​യ്ത് ന​വീ​ക​രി​ച്ചു.

നി​ര​വ​ധി ഇ​ന്‍​സി​ലേ​റ്റ​റു​ക​ള്‍, ജ​ന​റേ​റ്റ​ര്‍ എ​ന്നി​വ​യും ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി റി​പ്പ​യ​ര്‍ ചെ​യ്തു.​ത​ക​രാ​റി​ലാ​യ വ​യ​റിം​ഗ്, പ്ലം​ബി​ങ്ങ് സം​വി​ധാ​ന​ങ്ങ​ള്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കി​യ വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ പു​തി​യ​താ​യി വാ​ഹ​ന പാ​ര്‍​ക്കിം​ഗ് ഷെ​ഡും മാ​ലി​ന്യ​ങ്ങ​ള്‍ ത​രം തി​രി​ച്ച് സം​ഭ​രി​ക്കാ​നു​ള്ള വേ​സ്റ്റ് മെ​റ്റീ​രി​യ​ല്‍ ക​ള​ക്ഷ​ന്‍ സെ​ന്‍റ​റും നി​ര​വ​ധി വേ​സ്റ്റ് ബി​ന്നു​ക​ളും പു​തി​യ​താ​യി നി​ര്‍​മി​ച്ചു.

120 എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​ര്‍​മാ​രോ​ടൊ​പ്പം വി​ദ​ഗ്ദ​രാ​യ 25ലേ​റെ അ​ദ്ധ്യാ​പ​ക​രും ചേ​ര്‍​ന്ന്ഏ​ഴ് ദി​വ​സ​ത്തെ മാ​തൃ​കാ​പ​ര​മാ​യ സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ​യാ​ണ് ഈ ​നേ​ട്ട​ങ്ങ​ളു​ണ്ടാ​ക്കി​യ​ത്.സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ലെ എ​ന്‍​എ​സ്എ​സ് ടെ​ക്‌​നി​ക്ക​ല്‍ സെ​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്റെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യി​ലൂ​ടെ സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സം നേ​ടു​ന്ന വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് ആ​ത്മ​വി​ശ്വാ​സ​വും തൊ​ഴി​ല്‍ നൈ​പു​ണ്യ​വും കൈ​വ​രി​ക്കാ​ന്‍ ക്യാ​മ്പ് സ​ഹാ​യ​ക​മാ​യി.​

ക്യാ​മ്പി​ന്‍റെ സാ​ങ്കേ​തി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ മേ​ല്‍​നോ​ട്ടം ടി.​വേ​ണു​ഗോ​പാ​ല്‍, കെ.​എ. നെ​ല്‍​സ​ണ്‍ എ​ന്നി​വ​ര്‍ നി​ര്‍​വ​ഹി​ച്ചു.​പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രാ​യ എ.​വി.​സ​ലി​ല്‍, എം.​അ​നീ​ഷ് കു​മാ​ര്‍ വോ​ള​ണ്ടി​യ​ര്‍ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​പി.​അ​ഭി​സൂ​ര്യ, ടി.​പി​സ്‌​നേ​ഹ, എ​സ്.​ആ​ര്യ, ടി.​അ​മ​യ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Related posts