പടിഞ്ഞാറൻ മേഖലയിലെ റോഡുകൾ വെള്ളത്തിൽ മുങ്ങി തന്നെ; യാ​ത്രാ മാ​ർ​ഗ​ങ്ങ​ളി​ല്ലാ​തെ ജ​നം വ​ലയുന്നു

കോ​ട്ട​യം: റോ​ഡു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തി​നെത്തുട​ർ​ന്ന് റ​ദ്ദാ​ക്കി​യ ബ​സ് സ​ർ​വീ​സു​ക​ൾ പു​ന:​സ്ഥാ​പി​ച്ചി​ല്ല. കോ​ട്ട​യം-​കു​മ​ര​കം-​ചേ​ർ​ത്ത​ല റൂ​ട്ടി​ൽ ബ​സ് സ​ർ​വീ​സ് ഭാ​ഗി​ക​മാ​ണ്. നാ​ലു റൂ​ട്ടു​ക​ളി​ൽ ക​ഐ​സ്ആ​ർ​ടി​സി ഇ​ന്ന​ലെ സ​ർ​വീ​സ് നി​രോ​ധി​ച്ചു. മൂ​ന്നാ​ർ, ചേ​ർ​ത്ത​ല, കു​മ​ര​കം, ആ​ല​പ്പു​ഴ റൂ​ട്ടു​ക​ളി​ലേ​ക്കു​ള്ള ബ​സ് സ​ർ​വീ​സു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.

കോ​ട്ട​യം – കു​മ​ര​കം റൂ​ട്ടി​ലും ച​ങ്ങ​നാ​ശേ​രി – ആ​ല​പ്പു​ഴ റൂ​ട്ടി​ലും നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്കു ക​ട​ന്നു പോ​കാ​ൻ ക​ഴി​യാ​ത്ത​വി​ധം വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. കോ​ട്ട​യം ഡി​പ്പോ​യി​ൽ​നി​ന്നും അ​യ്മ​നം, പ​രി​പ്പ്, ഒ​ള​ശ, ക​ല്ല​റ, നീ​ണ്ടൂ​ർ, കാ​വാ​ലം തു​ട​ങ്ങി​യ റൂ​ട്ടു​ക​ളി​ൽ റോ​ഡി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ​ത്തു​ട​ർ​ന്നു സ​ർ​വീ​സ് മു​ട​ങ്ങി. ഇ​തോ​ടെ യാ​ത്ര​ക്കാ​ർ ബു​ദ്ധി​മു​ട്ടി. ഈ ​റൂ​ട്ടു​ക​ളി​ലെ സ്വ​കാ​ര്യ ബ​സു​ക​ളും സ​ർ​വീ​സ് ന​ട​ത്തു​ന്നി​ല്ല.

കോ​ട്ട​യം ന​ഗ​ര​സ​ഭ​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല, അ​യ്മ​നം, ആ​ർ​പ്പൂ​ക്ക​ര, തി​രു​വാ​ർ​പ്പ്, കു​മ​ര​കം, നീ​ണ്ടൂ​ർ, ആ​ർ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​ക​ളി​ൽ ക​ര​മാ​ർ​ഗ​മു​ള്ള യാ​ത്രാ സം​വി​ധാ​ന​ങ്ങ​ൾ നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ പ​ല സ്ഥ​ല​ങ്ങ​ളും ര​ണ്ടു ദി​വ​സ​മാ​യി പൂ​ർ​ണ​മാ​യും ഒ​റ്റ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

Related posts