സ്വദേശിവത്ക്കരണം;  ഇന്ത്യക്കാരുടെ  തൊ​ഴി​ൽ പ്ര​ശ്നത്തെപ്പറ്റി സൗ​ദി അം​ബാ​സി​ഡ​റു​മാ​യി  കു​ഞ്ഞാ​ലി​ക്കു​ട്ടി ച​ർ​ച്ച ന​ട​ത്തി

മ​ല​പ്പു​റം: ഇ​ന്ത്യ​യി​ലെ സൗ​ദി അ​റേ​ബ്യ​ൻ അം​ബാ​സി​ഡ​ർ ഡോ.​സൗ​ദ് മു​ഹ​മ്മ​ദ് അ​ൽ​സാ​ത്തി​യു​മാ​യി മു​സ്്‌ല‌ിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി ച​ർ​ച്ച ന​ട​ത്തി. ഡൽ​ഹി​യി​ലെ സൗ​ദി എം​ബ​സി​യി​ലെ​ത്തി​യാ​ണ് കു​ഞ്ഞാ​ലി​ക്കു​ട്ടി അം​ബാ​സി​ഡ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ വി​ദേ​ശ​കാ​ര്യ വ​കു​പ്പി​ന്‍റെ ക​ണ്‍​സ​ൾ​ട്ടേ​റ്റീ​വ് ക​മ്മി​റ്റി അം​ഗ​മെ​ന്ന നി​ല​യി​ലാ​യി​രു​ന്നു കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി​യു​ടെ സ​ന്ദ​ർ​ശ​നം. സൗ​ദി​യു​ടെ നി​യ​മം പാ​ലി​ച്ച് അ​വി​ടു​ത്തെ വി​ക​സ​ന​ത്തി​ന് വേ​ണ്ടി വി​യ​ർ​പ്പൊ​ഴു​ക്കു​ന്ന​വ​രാ​ണ് പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ.

സ്വ​ദേ​ശി​വ​ത്ക്ക​ര​ണ​ത്തെ തു​ട​ർ​ന്ന് സൗ​ദി​യി​ൽ ജോ​ലി ചെ​യ്യു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ ആ​ശ​ങ്ക​ക​ൾ വ​ർ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നു കൂ​ടി​ക്കാ​ഴ്ച​ക്കി​ടെ കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ നി​ന്ന്, പ്ര​ത്യേ​കി​ച്ച് വ​ട​ക്കേ മ​ല​ബാ​റി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ളാ​ണ് സൗ​ദി​യി​ലെ സ്വ​ദേ​ശി വ​ത്ക്ക​ര​ണം കാ​ര​ണം കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

സൗ​ദി​യും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള വാ​ണി​ജ്യ ബ​ന്ധം മെ​ച്ച​പ്പെ​ടു​ക​യാ​ണെ​ന്നും കൂ​ടു​ത​ൽ പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് സൗ​ദി അം​ബാ​സി​ഡ​ർ പ​റ​ഞ്ഞു. അം​ബാ​സി​ഡ​റെ കേ​ര​ളം സ​ന്ദ​ർ​ശി​ക്കാ​ൻ ക്ഷ​ണി​ച്ച ശേ​ഷ​മാ​ണ് കു​ഞ്ഞാ​ലി​ക്കു​ട്ടി മ​ട​ങ്ങി​യ​ത്.

Related posts