കൃ​ഷി​യെ ജീ​വ​നോ​ളം സ്നേ​ഹി​ക്കു​ക​യും നൂ​റു​വ​യ​സു​വ​രെ കൃ​ഷി ചെ​യ്തും നാട്ടുകാരുടെ വല്യപ്പനായി മാറിയ വീട്ടുകാരുടെ കുഞ്ഞുവറീത് 105ാം വയസിൽ യാത്രയായി

ഗു​രു​വാ​യൂ​ർ: കൃ​ഷി​യെ ജീ​വ​നോ​ളം സ്നേ​ഹി​ക്കു​ക​യും 100 വ​യ​സു​വ​രെ സ്വ​ന്ത​മാ​യി കൃ​ഷി ചെ​യ്യു​ക​യും ചെ​യ്ത മ​റ്റം വാ​ക പ്ര​ദേ​ശ​ത്തു​കാ​രു​ടെ വ​ല്യ​പ്പ​ൻ 105 – ാം വ​യ​സി​ൽ വി​ട​വാ​ങ്ങി.1913​ൽ ഒൗ​സേ​പ്പ്്-​കു​ഞ്ഞി​ഞ്ഞി ദ​ന്പ​തി​ക​ളു​ടെ മൂ​ത്ത​മ​ക​നാ​യാ​ണ് ജ​ന​നം.​മൂ​ന്നാം ക്ലാ​സു​വ​രെ പ​ഠി​ച്ച കു​ഞ്ഞു​വ​റീ​ത് പി​ന്നീ​ട് പ​ഠ​നം നി​ർ​ത്തി അ​പ്പ​നെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി തു​ട​ങ്ങി​യ കൃ​ഷി 100 വ​യ​സു​വ​രെ നീ​ണ്ടു.​

സ്വ​ന്തം അ​ധ്വാ​ന​ത്തി​ൽ 54പ​റ സ​ന്പാ​ദി​ച്ചി​ട്ടു​ണ്ട്.​ചെ​റു​പ്പ​കാ​ല​ത്ത് കൃ​ഷി ചെ​യ്ത് നെ​ല്ലും അ​രി​യും അ​ന്ന​ത്തെ കൂ​ട്ടു​ങ്ങ​ല​ങ്ങാ​ടി​യാ​യി​രു​ന്ന ചാ​വ​ക്കാ​ട് കൊ​ണ്ടു​പോ​യി വി​ൽ​പ്പ​ന ന​ട​ത്തു​മാ​യി​രു​ന്നു.​വോ​ട്ട​വ​കാ​ശം ല​ഭി​ച്ച​തി​നു​ശേ​ഷം ന​ട​ന്ന എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പി​ലും വോ​ട്ടു ചെ​യ്യു​മാ​യി​രു​ന്നു.2016​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ളൂ​ർ സെ​ന്‍റ് ജോ​സ​ഫ് എ​ൽ​പി സ്കൂ​ളി​ലെ 16 – ാം ബൂ​ത്തി​ൽ മ​ക​ൻ ജോ​സ​ഫി​നൊ​പ്പം പോ​യാ​ണ് സ​മ്മ​തി​ദാ​നം രേ​ഖ​പെ​ടു​ത്തി​യ​ത്.​

പ്ര​ദേ​ശ​ത്ത് എ​വി​ടെ മ​ര​ണം ഉ​ണ്ടാ​യാ​ലും അ​വി​ടെ എ​ത്തു​ന്ന​ത് കു​ഞ്ഞു​വ​റീ​തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​യി​രു​ന്നു.102 -ാം വ​യ​സി​ൽ ജന്മ​നാ​ട് ആ​ദ​രി​ച്ചു.​ക​ഴി​ഞ്ഞ് ഡി​സം​ബ​ർ 24നാ​ണ് അ​വ​സാ​ന​മാ​യി പ​ള്ളി​യി​ൽ പോ​യ​ത്.​ഒ​രാ​ഴ്ച​യാ​യി അ​സു​ഖ ബാ​ധി​ത​നാ​യി കി​ട​പ്പാ​യി​ര​ന്നു.

Related posts