തലയ്ക്കു മുകളിൽ അപകട “ബോംബ് ‘; ശക്തിയായി കാറ്റടിച്ചാൽ ഇരിങ്ങാലക്കുട ഈ​വ​നിം​ഗ് മാ​ർ​ക്ക​റ്റി​ലെ ക​ട​ക്കാ​രു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും നെ​ഞ്ചി​ൽ തീ

ഇ​രി​ങ്ങാ​ല​ക്കു​ട: ശക്തിയായി കാറ്റടിച്ചാൽ ഇരിങ്ങാലക്കുട ഈ​വ​നിം​ഗ് മാ​ർ​ക്ക​റ്റി​ലെ ക​ട​ക്കാ​രു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും നെ​ഞ്ചി​ൽ തീ ഉയരും, തലയ്ക്കു മുകളിലെ അപകടം വിതയ്ക്കുന്ന “മര ബോംബ്’ എപ്പോഴാണ് അപകടം വിത യ്ക്കുന്നതറിയില്ല. മ​ഴ​യും കാ​റ്റും ക​ന​ത്ത​തോ​ടെ അ​പ​ക​ട​ഭീ​ഷ​ണിയായി മാറുകയാണ് ഇ​രി​ങ്ങാ​ല​ക്കു​ട ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ ഈ​വ​നിം​ഗ് മാ​ർ​ക്ക​റ്റി​ലെ ത​ണ​ൽ മ​ര​ങ്ങ​ൾ.

ത​ണ​ൽ മ​ര​ങ്ങ​ളു​ടെ ഭാ​ര​മേ​റി​യ ചി​ല്ല​ക​ൾ മി​ക്ക​തും ഭാ​രം കൂ​ടി താ​ഴേ​ക്ക് വ​ള​ഞ്ഞ് തൂ​ങ്ങി നി​ൽ​ക്കു​ക​യാ​ണ്. മ​ര​ത്തി​ന്‍റെ ശാ​ഖ​ക​ൾ പ​ല​ത​വ​ണ പൊ​ട്ടി​വീ​ഴു​ക​യും ചെ​യ്തി​ട്ടു​ണ്ട്. മാ​ർ​ക്ക​റ്റി​നു​ള്ളി​ലെ ക​ട​ക​ൾ​ക്കു മു​ക​ളി​ലേ​ക്കാ​ണു മ​ര​ങ്ങ​ൾ ചാ​ഞ്ഞു​നി​ൽ​ക്കു​ന്ന​ത്.

വ​നം വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​നു​ശേ​ഷം മാ​ത്ര​മേ മ​രം മു​റി​ച്ചു മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​ൻ ക​ഴി​യൂ. എ​ന്നാ​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ലും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ​തോ​ടെ ഈ​വ​നിം​ഗ് മാ​ർ​ക്ക​റ്റി​ലെ ക​ട​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രും ഇ​വി​ടെ​യെ​ത്തു​ന്ന നൂ​റു​ക​ണ​ക്കി​നു പൊ​തു​ജ​ന​ങ്ങ​ളും ഏ​റെ ഭീ​തി​യി​ലാ​ണ്.

വ​ലി​യ ശി​ഖ​ര​ങ്ങ​ളു​മാ​യി ത​ല ഉ​യ​ർ​ത്തി നി​ൽ​ക്കു​ന്ന​വ​യി​ലേ​റെ​യും പെ​ട്ടെ​ന്ന് പൊ​ട്ടി വീ​ഴു​ന്ന​തി​നു സാ​ധ്യ​ത​യു​ള്ള​വ​യാ​ണെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ പ​രാ​തി. ഇ​തി​നു സ​മീ​പ​മാ​ണു ട്ര​ഷ​റി​യും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മരം മുറിക്കാനുള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ൾ വൈകുന്നത് ദു​ര​ന്ത​മു​ണ്ടാ​കാ​നുള്ള സാധ്യത വർധി പ്പിക്കുകയാണെന്നും മ​രം മു​റി​ച്ചു നീ​ക്ക​ണ​മെ​ന്നും മാ​ർ​ക്ക​റ്റി​ലെ ക​ച്ച​വ​ട​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts