ഞാ​ൻ ഇ​നി മകളുടെ കല്യാണം എങ്ങനെ നടത്തും?  കള്ളൻമാരെ പേടിച്ച്  മകളുടെ കല്യാണത്തിന് എടുത്ത 45 പവനും  പണവും  കുന്നത്തുകളത്തിന്‍റെ  ലോ​ക്ക​റി​ൽ വ​ച്ചു പൂ​ട്ടി​യ​താണ് നഷ്ടപ്പെട്ടത്

കോ​ട്ട​യം: ‘ഞാ​ൻ ഇ​നി എ​ന്തു ചെ​യ്യും. മു​ന്നി​ൽ ഇ​നി ജീ​വ​നൊ​ടു​ക്ക​ൽ മാ​ത്ര​മേ വ​ഴി​യു​ള്ളൂ.’ കു​ന്ന​ത്തു​ക​ള​ത്തി​ൽ ഗ്രൂപ്പ് പൊ​ളി​ഞ്ഞു​വെ​ന്ന വാ​ർ​ത്ത പ​ര​ന്ന​തോ​ടെ കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ല്കാ​ൻ എ​ത്തി​യ വീ​ട്ട​മ്മ​യു​ടെ വാ​ക്കു​ക​ളാണിത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണു വീ​ട്ട​മ്മ​യു​ടെ മ​ക​ളു​ടെ ക​ല്യാ​ണ ആ​വ​ശ്യ​ത്തി​നാ​യി കോ​ട്ട​യ​ത്തു​ള്ള ജ്വ​ല്ല​റി​യി​ൽ​നി​ന്നും 45 പ​വ​ൻ സ്വ​ർ​ണം വാ​ങ്ങി​യ​ത്. വാ​ങ്ങി​യ സ്വ​ർ​ണ​വും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന സ്വ​ർ​ണ​വും വീ​ട്ടി​ൽ വ​യ്ക്കാ​നു​ള്ള ഭ​യം​കൊ​ണ്ടാ​ണ് ഈ ​ഫി​നാ​ൻ​സ് സ്ഥാ​പ​ന​ത്തി​ന്‍റെ ലോ​ക്ക​റി​ൽ വ​ച്ചു പൂ​ട്ടി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെയാണ് കു​ന്ന​ത്തു​ക​ള​ത്തി​ൽ ജ്വ​ല്ല​റി തു​റ​ക്കു​ന്നി​ല്ലെ​ന്നും ചി​ട്ടി​സ്ഥാ​പ​നം പൊ​ട്ടി​യെന്നുമു ള്ള വി​വ​ര​ങ്ങ​ൾ വീട്ടമ്മ അ​റി​ഞ്ഞ​ത്. ഇ​തോ​ടെ യാ​ഥാ​ർ​ഥ്യം മ​ന​സി​ലാ​ക്കു​ന്ന​തി​നാ​യി ഓ​ടി​യെ​ത്തി​യ​താ​യി​രു​ന്നു വീ​ട്ട​മ്മ.

Related posts