മു​ടി നീ​ട്ടി വ​ള​ർ​ത്തി​യ​വ​രും പാ​ല​ക്കാ​ട്ടു​കാ​രു​മാ​ണോ?; ദു​ൽ​ഖ​റി​നൊ​പ്പം അ​ഭി​ന​യി​ക്കാം; കു​റു​പ്പി​ലേ​ക്ക് പു​തു​മു​ഖ​ങ്ങ​ളെ തേ​ടി അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ

ദു​ൽ​ഖ​ർ സ​ൽ​മാ​നെ നാ​യ​ക​നാ​ക്കി ശ്രീ​നാ​ഥ് രാ​ജേ​ന്ദ്ര​ൻ ഒ​രു​ക്കു​ന്ന കു​റു​പ്പി​ലേ​ക്ക് പു​തു​മു​ഖ​ങ്ങ​ളെ തേ​ടി അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ. മു​ടി നീ​ട്ടി വ​ള​ർ​ത്തി​യ​വ​ർ​ക്കും പാ​ല​ക്കാ​ട്ടു​കാ​ർ​ക്കു​മാ​ണ് മു​ൻ​ഗ​ണ​ന. വി​ഖ്യാ​ത കു​റ്റ​വാ​ളി സു​കു​മാ​ര​ക്കു​റു​പ്പി​ന്‍റെ ക​ഥ​യാ​ണ് സി​നി​മ പ​റ​യു​ന്ന​ത്. ചി​ത്ര​ത്തി​ൽ സു​കു​മാ​ര കു​റു​പ്പി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ദു​ൽ​ഖ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

എ​ണ്‍​പ​തു​ക​ളി​ലെ ഗ്രാ​മാ​ന്ത​രീ​ക്ഷം പു​ന​ർ​സൃ​ഷ്ടി​ച്ച് ഒ​റ്റ​പ്പാ​ല​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യാ​ണ് സി​നി​മ ചി​ത്രീ​ക​രി​ക്കു​ന്ന​ത്. താ​ത്പ​ര്യ​മു​ള്ള​വ​ർ ഓ​ഗ​സ്റ്റ് 10 ശ​നി​യാ​ഴ്ച്ച രാ​വി​ലെ 9:30 മു​ത​ൽ 4:30 വ​രെ ഷോ​ർ​ണൂ​ർ കു​ള​പ്പു​ള്ളി സ​മു​ദ്ര റീ​ജ​ൻ​സി​യി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്നും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.

Related posts