ദുൽഖർ ചിത്രം കുറു​പ്പ് ടെ​ല​ഗ്രാ​മി​ൽ; തീ​യ​റ്റ​ർ പ്രി​ന്‍റിൽ കുറുപ്പിന്‍റെ കളക്ഷൻ റെക്കോഡു തകരുമെന്ന് പേടിയിൽ ആരാധകർ


വി.​ശ്രീ​കാ​ന്ത്
തി​രു​വ​ന​ന്ത​പു​രം : ദു​ൽ​ഖ​ർ ചി​ത്രം ​കുറു​പ്പ് ടെ​ല​ഗ്രാ​മി​ൽ. തീ​യ​റ്റ​ർ പ്രി​ന്‍റാ​ണ് ടെ​ല​ഗ്രാ​മി​ൽ അ​പ്പ്‌​ലോ​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്. 12ന് ​റി​ലീ​സാ​യ ചി​ത്രം വ​ന്പ​ൻ ക​ള​ക്ഷ​ൻ നേ​ടു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​ന്ന​ലെ രാ​ത്രി​യോ​ട് കൂ​ടി ചി​ത്രം ടെ​ല​ഗ്രാ​മി​ൽ എ​ത്തി​യ​ത്. കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ നി​ന്നും പ​തി​യെ ക​ര​യ​ക​യ​റു​ന്ന സി​നി​മ മേ​ഖ​ല​യ്ക്ക് ഇ​ത് വ​ൻ തി​രി​ച്ച​ടി​യാ​ണ്.

ഒ​ടി​ടി പ്ലാ​റ്റ് ഫോ​മി​ൽ കൊ​ടു​ക്കാ​തെ തീ​യ​റ്റ​ർ റി​ലീ​സ് ത​ന്നെ വേ​ണ​മെ​ന്ന് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​ടെ നി​ർ​ബ​ന്ധ​ത്തെ തു​ട​ർ​ന്നാ​ണ് കുറുപ്പ് ബി​ഗ്സ്ക്രീ​നി​ലെ​ത്തി​യ​ത്.

റി​ലീ​സ് ദി​വ​സ​വും തു​ട​ർന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും പ്രേ​ക്ഷ​ക​ർ വ​ന്പ​ൻ സ്വീ​ക​ര​ണ​മാ​ണ് ചി​ത്ര​ത്തി​ന് ന​ൽ​കി​യ​ത്. ഇ​തി​നി​ട​യി​ലാ​ണ് ചി​ത്രം ടെ​ല​ഗ്രാ​മി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഇത് മ​ല​യാ​ള സി​നി​മ മേ​ഖ​ല​യേ​യും തീ​യ​റ്റ​ർ മേ​ഖ​ല​യേ​യും ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്ന് സി​നി​മ മേ​ഖ​ല​യി​ലു​ള്ള​വ​ർ പ​റ​ഞ്ഞു.

ബോക്സ് ഓഫീസിൽ കളക്ഷൻ റെക്കോഡുകൾ തകർക്കുമെന്നുള്ള ദുൽഖർ ആരാധകരുടെയും പ്രേക്ഷകരുടെയും പ്രതീക്ഷയ്ക്ക് ഇതോടെ മങ്ങലേറ്റിരിക്കുകയാണ്.

Related posts

Leave a Comment